Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പച്ചക്കറികളും ഫലവര്‍ഗങ്ങളും വെളളം നല്‍കും

വെള്ളം കുടിച്ചാല്‍ മാത്രമെ ശരീരത്തിന് ആവശ്യമുളള ജലാംശം ലഭിക്കൂയെന്നില്ല. ചില തരം ഭക്ഷണസാധനങ്ങളും ശരീരത്തിന് ആവശ്യമായ ജലാംശം നല്‍കും.
ധാരാളം ജലാംശമുള്ള ചില പച്ചക്കറികളുണ്ട്. ബ്രൊക്കോളി, കാരറ്റ്, ലെറ്റൂസ്, ഉള്ളി, സെലറി, തക്കാളി, കുക്കുമ്പര്‍ തുടങ്ങിയവ വെള്ളമടങ്ങിയ പച്ചക്കറികളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കും.
ഫലവര്‍ഗങ്ങളിലും വെള്ളം അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്, പൈനാപ്പിള്‍, ആപ്പിള്‍, സ്ട്രോബെറി, ചെറി, ഓറഞ്ച്, മുന്തിരി, മുസമ്പി തുടങ്ങിയ മിക്കവാറും ഫലങ്ങളിലും ധാരാളം വെള്ളമുണ്ട്. കഠിനമായ ജോലികള്‍ക്കും വ്യായാമത്തിനും ശേഷം ഇത്തരം ഫലവര്‍ഗങ്ങള്‍ കഴിക്കുന്നത് ദാഹവും ക്ഷീണവും അകറ്റാന്‍ സഹായിക്കും.
പാല്, തൈര് എന്നിവയും ജലാംശം നല്കുന്നവ തന്നെ. മില്‍ക് ഷേക്ക്, സംഭാരം തുടങ്ങിയ രൂപങ്ങളിലും ഇപ കുടിയ്ക്കാം. ഇവയ്ക്കു പുറമെ കാല്‍സ്യം, ധാതുക്കള്‍, പ്രോട്ടീനുകള്‍ എന്നിവയും പാലുല്‍പ്പന്നങ്ങളില്‍ അടങ്ങിയിട്ടുണ്ട്.
വെജിറ്റബിള്‍ സൂപ്പ്, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവയും ശരീരത്തിന് ജലാംശം നല്‍കും. ഇവയ്ക്കെല്ലാം പുറമെ ദിവസവും ഏഴെട്ടു ഗ്ലാസ് ശുദ്ധജലവും കുടിയ്ക്കണം. ഇത് ശരീരത്തിലെ വിഷവസ്തുക്കള്‍ പുറത്തു തള്ളുന്നതിനും ചര്‍മ, മുടി സംരക്ഷണത്തിനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
