Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
വെളുപ്പിന് എഴുന്നേല്ക്കൂ; ഗുണങ്ങള്‍ പലത്

ജോലി കഴിഞ്ഞ് വീടു പൂകുന്നത് പാതിരയ്ക്ക്. പിന്നീട് ടിവിക്കു മുന്നിലിരുന്ന് റിലാക്സ് ചെയ്യുക. ഇതിനിടയില്‍ ബ്രൗസിംഗ് അഭ്യാസവും. എല്ലാം കഴിഞ്ഞ് കിടക്കുന്നത് കോഴി കൂകുമ്പോഴായിരിക്കും. നല്ല മഴയും തണുപ്പുമുള്ള കാലാവസ്ഥയാണെങ്കില്‍ പറയുകയും വേണ്ട. മൂടിപ്പുതച്ച് കിടന്നുറങ്ങാന്‍ എന്താ സുഖം. പിന്നീട് ഉണരുന്നത് സൂര്യവെളിച്ചം ഉച്ചിയിലടിക്കുമ്പോഴായിരിക്കും.
കാരണവന്മാര് പറയുന്നതു കാര്യം. നേരത്തെ ഉണരുന്നതിന് ഗുണങ്ങള്‍ പലതാണ്.
പുലര്‍ച്ചെ ഉണരുന്നതു കൊണ്ട് ഊര്‍ജം കൂടുതല്‍ ലഭിക്കുന്നു. ആ ദിവസത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഊര്‍ജം നമുക്ക് കരുതി വയ്ക്കാം. മനസിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം ലഭിക്കുന്നു.
യോഗ, വ്യായാമം എന്നിവ ചെയ്യുവാന്‍ ഏറ്റവും പറ്റിയ സമയം വെളുപ്പിനാണ്. ഇവ ചെയ്യുന്നത് വഴി ഒരു ദിവസത്തെ മുഴുവന്‍ ജോലികള്‍ക്കും വേണ്ട ഊര്‍ജം ലഭിക്കുകയാണ് ചെയ്യുന്നത്.
നേരത്തെ ഉണരുന്നത് കൊണ്ട് സമയം കൂടുതല്‍ ലഭിക്കും. പലരും ഭക്ഷണം പുറത്തു നിന്ന് കഴിക്കുന്നത് പാചകം ചെയ്യാന്‍ സമയമില്ലാത്തതു കൊണ്ടാണ്. ഹോട്ടല്‍ ഭക്ഷണം ആരോഗ്യത്തിന് നല്ലതല്ല. സമയമുണ്ടെങ്കില്‍ വീട്ടില്‍ തന്നെ പാചകം ചെയ്യാം. സ്വയം തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് ആത്മസംതൃപ്തിയും ലഭിക്കും. പോക്കറ്റ് കാലിയാവുകയുമില്ല.
പുലര്‍ച്ചെ ഉണര്‍ന്നാല്‍ ഒരു ദിവസത്തേക്കുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ പ്ലാനിംഗിലൂടെ സമയം കണ്ടെത്താം. തിരക്കു പിടിച്ച ജീവിതത്തില്‍ നമുക്കിഷ്ടമുള്ള വായന, പാട്ട് തുടങ്ങിയ കാര്യങ്ങള്‍ക്കും അല്പം സമയം കണ്ടെത്താന്‍ സാധിച്ചാല്‍ വളരെ നല്ലത്.
നേരത്തെ ഉണര്‍ന്നാല്‍ നേരത്തെ ഉറങ്ങുവാനും ശ്രദ്ധിക്കുക. പുലര്‍ച്ചെ ഉണരുന്നത് നല്ല ഉറക്കം കിട്ടുവാനും നല്ലതു തന്നെ. വൈകിയുണര്‍ന്നാല്‍ സ്വാഭാവികമായും ക്ഷീണവും തോന്നും.
നേരത്തെ ഉണരുവാന്‍ ആദ്യം അല്പം ബുദ്ധിമുട്ടുണ്ടാകും. ഇത് ഒരു ദിനചര്യയാക്കി മാറ്റുക. വെളുപ്പിനെ ഉണര്‍ന്ന് ചുററുപാടിലേക്കൊന്ന് കണ്ണോടിച്ചാല്‍ മനസിനെ സന്തോഷിപ്പിക്കുന്ന പല കാര്യങ്ങളുമുണ്ടാകും. ഉദിച്ചു തുടങ്ങുന്ന സൂര്യന്റെ ചുവപ്പ്, ശുദ്ധമായ വായു, പക്ഷികള്‍... പണം മുടക്കാതെ തന്നെ ലഭിക്കുന്ന സന്തോഷം എന്തിനായി പാഴാക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
