Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പച്ചക്കറിത്തൊലിയും പോഷകസമൃദ്ധം

ഉരുളക്കിഴങ്ങ് മണ്ണിനടിയില് വളരുന്നതുകൊണ്ടുതന്നെ ഇവയുടെ തൊലി ഏറെ പോഷകസമൃദ്ധമാണ്. ഇവയില് വൈറ്റമിന് സി, വൈററമിന് ബി6 എന്നിവ അടങ്ങിയിട്ടുണ്ട്.
ശരീരത്തിന്റെ ശരിയായ പ്രവര്ത്തനത്തിനാവശ്യമായ മാംഗനീസ്, കോപ്പര്, പൊട്ടാസ്യം എന്നിവയും നാരുകളുമടങ്ങിയ ഉത്തമാഹാരമാണ് ഉരുളക്കിഴങ്ങുതൊലി.
ഉരുളക്കിഴങ്ങ് വറുത്തത് കുട്ടികളുടെ ഇഷ്ടഭക്ഷണമാണ്. ഇവയില് കൊഴുപ്പുണ്ട്. എന്നാല് ഉരുളക്കിഴങ്ങു തൊലി വേവിച്ച് കുരുമുളകുസോസില് പാചകം ചെയ്തു കൊടുത്താന് കുട്ടികള്ക്കത് സ്വാദേറിയ വിഭവമായിരിക്കും.
ഉരുളക്കിഴങ്ങ് തൊലി കളയാതെയും ഉപയോഗിക്കാം. ബേക്കു ചെയ്യുമ്പോഴും വറുക്കുമ്പോഴും തൊലി നീക്കം ചെയ്യാതിരുന്നാല് അതിലെ വൈററമിനുകള് അല്പം പോലും നഷ്ടപ്പെടാതിരിക്കും.
നാരങ്ങ, ഓറഞ്ച് തുടങ്ങിയവയുടെ തൊലി വൈറ്റമിന് സിയുടെ കലവറയാണ്. ഓറഞ്ച് തൊലി ഉണക്കി അച്ചാറിട്ടു കഴിക്കാം. ഇത് ദീര്ഘകാലം കേടാകാതിരിക്കുകയും ചെയ്യും. നാരങ്ങയുടെ തൊലി പഞ്ചസാരലായനിയില് ഇട്ടുവച്ചാല് അതിന്റെ കയ്പ് മാറിക്കിട്ടും. ഇത് കഴിക്കാന് സ്വാദേറിയതാണ്. ഇവയുടെ തൊലി കേക്കുകളിലും മറ്റും ചേര്ക്കാറുണ്ട്.
പാവക്ക, പടവലങ്ങ തുടങ്ങിയവയുടെ തൊലികളും പോഷകസമൃദ്ധമാണ്.
ഇനി മുതല് പാചകം ചെയ്യുമ്പോള് പച്ചക്കറികളില് അല്പം തോലുണ്ടെങ്കിലും കാര്യമാക്കേണ്ടതില്ല. ഇവ നിങ്ങളുടെ ആരോഗ്യത്തിന് ഒരു മുതല്ക്കൂട്ടാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
