Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബിക്കിനിയിടണമെങ്കില് ഭക്ഷണം ക്രമീകരിക്കൂ

ശരീരവണ്ണം നിയന്ത്രിക്കണമെങ്കില്‍ ഭക്ഷണം ക്രമീകരിച്ചേ പറ്റൂ. പ്രഭാത ഭക്ഷണം രണ്ട് ഓംലറ്റും കൊഴുപ്പു കളഞ്ഞ പാലും ആക്കി ചുരുക്കുക. ഓംലറ്റിന് പകരം കൊഴുപ്പധികമില്ലാത്ത ഒന്നോ രണ്ടോ കഷണം ഇറച്ചിയും കഴിക്കാം. ഇനിയും വിശപ്പ് ബാക്കിയാണെങ്കില്‍ ഫലവര്‍ഗങ്ങള്‍ കഴിയ്ക്കാം.
മുളപ്പിച്ച പയറുവര്‍ഗങ്ങളും പച്ചക്കറി സാലഡുകളുമായിരിക്കണം ഉച്ചഭക്ഷണത്തിന് കഴിക്കേണ്ടത്. എല്ലാതരം പച്ചക്കറികളും ഉള്‍പ്പെടുത്തി വേണം സാലഡുണ്ടാക്കാന്.
ഭക്ഷണത്തിന്റെ ഇടവേളകളില്‍ സ്നാക്കുകള്‍ കഴിക്കുന്നത് നമ്മുടെ പതിവാണ്. സ്നാക്കുകളായി സാധാരണ വറുത്തതും പൊരിച്ചതുമായ സാധനങ്ങളാണ് മിക്കവാറും പേര് തെരഞ്ഞെടുക്കാറുളളത്. കഴിക്കാന്‍ സ്വാദുണ്ടെങ്കിലും ഇത് ആരോഗ്യത്തിന് നല്ലതല്ല. തടി കൂട്ടുവാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗമാണ് ഇത്തരം സ്നാക്കുകള്‍. ഇവയ്ക്ക് പകരം ആപ്പിള്‍, ബെറി, മെലന് തുടങ്ങിയവ കഴിയ്ക്കാം. തടിക്കില്ലെന്ന് മാത്രമല്ലാ, ഇവ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
കൊഴുപ്പ് നല്ലതല്ലെങ്കിലും ചിലതരം കൊഴുപ്പുകള്‍ ശരീരത്തിന് ആവശ്യമാണ്. കുറച്ചു പാല് ദിവസവും കുടിയ്ക്കാം. ഒന്നോ രണ്ടോ സ്പൂണ്‍ നെയ്യോ മയോണീസോ ഭക്ഷണത്തിലുള്‍പ്പെടുത്തണം. വെളിച്ചെണ്ണക്കു പകരം ഒലീവ് ഓയില്‍ പാചകത്തിന് ഉപയോഗിക്കാം.
ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്. ആവശ്യമെങ്കില്‍ ജിം, ഏറോബിക്സ് ക്ലാസുകളില്‍ ചേരാം. വീട്ടിലെ ജോലികള്‍ ചെയ്യുന്നതും നടക്കുന്നതും ഓടുന്നതുമെല്ലാം നല്ല വ്യായാമങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
