Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വിശപ്പിന് കഴിക്കൂ, വണ്ണം കുറയ്ക്കൂ

വെള്ളം കുടിച്ചും തടി കുറയ്ക്കാം. ശരീരത്തിലെ മാലിന്യങ്ങളെല്ലാം വൃത്തിയാക്കുവാന്‍ വെള്ളം സഹായിക്കും. ഇങ്ങനെ വൃത്തിയാക്കുമ്പോള്‍ ശരീരത്തിലെ കൊഴുപ്പും നീങ്ങും. അങ്ങനെ വെള്ളം കുടിയ്ക്കുന്നത് വഴി തടി കുറയും.
ദിവസവും മൂന്നുനേരം വയറുനിറയെ ഭക്ഷണം കഴിയ്ക്കുന്ന ശീലമാണ് മിക്കവാറും പേര്‍ക്കുള്ളത്. ഇത് രണ്ടുനേരമായി ചുരുക്കുക. വിശപ്പിന് മാത്രം ഭക്ഷണം കഴിയ്ക്കുക. ഭക്ഷണത്തില്‍ ധാന്യം, മുട്ട, പാല്, പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. ഇടയ്ക്ക് വിശപ്പു തോന്നുമ്പോള്‍ പച്ചകറി സാലഡോ പഴങ്ങളോ കഴിയ്ക്കാം. അല്ലെങ്കില്‍ പഞ്ചസാര ചേര്‍ക്കാതെ ജ്യൂസോ ഗ്രീന്‍ ടീയോ കുടിയ്്ക്കാം. ഭക്ഷണം കുറച്ച് പകരം വറുത്ത സാധനങ്ങള്‍ കഴിച്ചാല്‍ ഫലമുണ്ടാകില്ല.
ഗ്യാസുണ്ടാകുന്ന ഭക്ഷണസാധനങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കിഴങ്ങുവര്‍ഗങ്ങള്‍, മദ്യം തുടങ്ങിയവ ഗ്യാസുണ്ടാക്കും. ഇത് വയര്‍ വീര്‍ത്തിരിക്കാന്‍ കാരണമാകുകയും ചെയ്യും.
സമയാസമയത്ത് ഭക്ഷണം കഴിയ്ക്കുന്നത് വണ്ണം കൂടാതിരിക്കാന്‍ പ്രധാനമാണ്. സമയത്ത് ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ ശരീരം അതോട് ചേര്‍ന്നു പോകുകയും അതാത് സമയങ്ങളില്‍ ദഹനരസം പുറപ്പെടുവിക്കുകയും ചെയ്യും. സമയം തെറ്റിയുള്ള ഭക്ഷണം പൊണ്ണത്തടിക്ക് കാരണമായി ഡോക്ടര്‍മാര്‍ പറയാറുണ്ട്. ഇത് ദഹനപ്രശ്നങ്ങളും ഉണ്ടാക്കും. രാത്രി കിടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കണം. എന്നാലേ ദഹിക്കുകയുള്ളൂ. ഇത് സുഖമായി ഉറങ്ങുവാനും സഹായിക്കും. ഉറക്കം ശരിയാവാതിരിക്കുന്നതും ചിലരില്‍ തൂക്കം വര്‍ദ്ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
