Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കൗമാരവും പെണ്‍കുട്ടികളും ആരോഗ്യസംരക്ഷണവും

കൗമാരപ്രായത്തില്‍ ചില പെണ്‍കുട്ടികളില്‍ വിശപ്പ് വര്‍ദ്ധിക്കുന്നതായി കണ്ടുവരാറുണ്ട്. വലിച്ചുവാരിയുള്ള തീറ്റ കാരണം പൊണ്ണത്തടിയുള്ള പെണ്‍കുട്ടികളും കുറവല്ല. ഈ തടി പിന്നീട് കുറയുവാനും ബുദ്ധിമുട്ടാണ്. ഈ പ്രായത്തില്‍ ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണം കുറച്ച് പകരം പച്ചക്കറികളും പഴങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.
സ്ത്രീകളില്‍ കാല്‍സ്യത്തിന്റെ കുറവ് കാരണം പ്രായം കൂടുന്തോറും എല്ലുകളുടെ ബലം കുറയുന്നു. ഈ അവസ്ഥ ഒഴിവാക്കുവാനായി കൗമാരപ്രായത്തിലേ ശ്രദ്ധിക്കണം. ദിവസവും ഒരു ഗ്ലാസ് പാലോ പഴമോ ശീലമാക്കുക.
മാസമുറ സംബന്ധമായ നിരവധി പ്രശ്നങ്ങളുടെ കാലം കൂടിയാണിത്. പെണ്‍കുട്ടികളില്‍ മാസമുറ ആരംഭിക്കുന്നത് കൗമാരകാലത്താണ്. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് മനസിലാക്കിക്കൊടുക്കുക. ശുചിത്വം പാലിക്കുകയെന്നത് എപ്പോഴത്തേക്കാളേറെ മാസമുറ സമയത്ത് പ്രധാനമാണ്. അല്ലെങ്കില്‍ അണുബാധയും തുടര്‍ന്ന് അസുഖങ്ങളും വരാന്‍ സാധ്യ കൂടുതലാണ്.
മാസമുറ സമയത്ത് സാധാരണയേക്കാള്‍ കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. വയറുവേദനയും പുറംവേദനയും തുടങ്ങി നിരവധി അസ്വസ്ഥതകള്‍ വേറെയും. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കുക. പോഷകം നല്‍കുന്നതും ക്ഷീണം മാറ്റുന്നതുമായി ഭക്ഷണസാധനങ്ങള്‍ കഴിക്കുക.
തുടക്കത്തില്‍ മിക്കവാറും പെണ്‍കുട്ടികളില്‍ കൃത്യമായി മാസമുറ വരാറില്ല. ഇത് കാലക്രമേണ ശരിയായിക്കൊള്ളും. ഏറെ നാള് ഈ പ്രശ്നം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ചും ഇത്തരം സമയത്ത് പെണ്‍കുട്ടികളെ പറഞ്ഞു മനസിലാക്കിക്കൊടുക്കണം. ആരോഗ്യകരമല്ലാത്ത ലൈംഗിക ജീവിതത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് അറിവുണ്ടാകുന്നത് ഭാവിയില്‍ അവര്‍ക്ക് ഉപകാരമാകും.
കൗമാരപ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് അമ്മമാരോടായിരിക്കും കൂടുതല്‍ അടുപ്പം. അമ്മയെന്ന അധികാരം കാണിക്കാതെ നിങ്ങളുടെ മകളുടെ നല്ല സുഹൃത്താകുവാന്‍ ശ്രദ്ധിക്കുക. അവര്‍ക്ക് എല്ലാ കാര്യങ്ങളും തുറന്നു പറയാനുള്ള അത്താണിയാകട്ടെ അമ്മ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
