Latest Updates
-
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു -
സെപ്റ്റംബർ 16 നക്ഷത്രഫലം: വിശാഖം - അനിഴം മാറ്റം, നിങ്ങളുടെ രാശിയിൽ ഇന്ന് ഭാഗ്യമുണ്ടോ? -
15 സെപ്റ്റംബർ രാശിഫലം: ഇന്നത്തെ ഭാഗ്യനിറവും രാശികളുടെ പ്രത്യേകതകളും അറിയാം -
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം
കൗമാരവും പെണ്‍കുട്ടികളും ചില കാര്യങ്ങളും

ആണ്കുട്ടികളേക്കാളേറെ പെണ്‍കുട്ടികള്‍ക്കാണ് ഭക്ഷണം കഴിച്ചാല്‍ കൂടുതല്‍ വണ്ണം വയ്ക്കുവാനുള്ള സാധ്യത. അതുകൊണ്ട് വറുത്തത് കൊറിക്കുന്ന ശീലം ഉപേക്ഷിക്കുന്നതാണ് ബുദ്ധി. ഒരിക്കല്‍ അമിതവണ്ണം വച്ചാല്‍ പിന്നെ അത് കുറയുക വളരെ ബുദ്ധിമുട്ടാണ്. വണ്ണം വയ്ക്കാതിരിക്കുവാന്‍ നോക്കുക. വിശക്കുമ്പോള്‍ പച്ചക്കറി, ഫലങ്ങള്‍ തുടങ്ങിയവ കഴിയ്ക്കാം. ജ്യൂസ് കുടിയ്ക്കുന്നത് വിശപ്പു കുറയുവാന്‍ സഹായിക്കും. വ്യായാമം, യോഗ എന്നിവ പതിവാക്കുക.
സ്ത്രീകളില്‍ എല്ലുതേയ്മാനത്തിനുള്ള സാധ്യത കൂടുതലാണ്. 40 വയസിന് മുകളിലുള്ള പല സ്ത്രീകളിലും കാല്‍സ്യത്തിന്റെ പോരായ്മ കാരണം എല്ലു തേയുന്നതും ഒടിയുന്നതും സാധാരണമാണ്. ഈ അവസ്ഥ വരാതിരിക്കുവാനായി ചെറുപ്പം മുതലേ കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ പതിവാക്കണം. ദിവസവും ഒരു ഗ്ലാസ് പാലോ പഴമോ ഭക്ഷണത്തില്‍ പതിവാക്കുക.
കൗമാരകാലം പെണ്‍കുട്ടികളില്‍ മാസമുറ ആരംഭിയ്ക്കുന്ന സമയം കൂടിയാണ്. ആര്‍ത്തവത്തെ കുറിച്ചും ആര്‍ത്തവസമയത്ത് പാലിക്കേണ്ട വൃത്തിയെക്കുറിച്ചും അറിഞ്ഞിരിക്കണം. ഈ സമയത്ത് ജനനേന്ദ്രിയത്തില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതു കൊണ്ട് വൃത്തി ഏറ്റവും പ്രധാനമാണ്.
മാസമുറ ആരംഭിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.വയറുവേദന, കൈകാല്‍ കഴപ്പ് എന്നിവ സാധാരണമാണ്. ഈ സമയത്ത് ധാരാളം വെള്ളം കുടിയ്ക്കണം. പുളി, ഉപ്പ് തുടങ്ങിയവ കുറയ്ക്കുന്നത് വയറുവേദന കുറയ്ക്കുന്നതിന് നല്ലതാണ്. ഇത്തരം ശാരീരിക പ്രയാസങ്ങളുമായി ചേര്‍ന്നുപോകാന്‍ പെണ്കുട്ടികല് ശീലിച്ചേ മതിയാകൂ.
ക്രമരഹിതമായ ആര്‍ത്തവം കൗമാരക്കാരില്‍ കണ്ടുവരുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും മാസമുറയുടെ തുടക്കത്തില്‍. ഇത് ക്രമേണ ശരിയായിക്കൊളളും. ദീര്‍ഘനാള്‍ കഴിഞ്ഞിട്ടും ഈ പ്രശ്നം തുടരുകയാണെങ്കില്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്. എത്ര ദിവസത്തിനുള്ളിലാണ് മാസമുറ വരുന്നത് എന്ന് കൃത്യമായി രേഖപ്പെടുത്തുന്നത് നല്ലതാണ്.
സെക്സിനെപ്പറ്റിയും ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ചും അവയുടെ ഗുണ, ദോഷ വശങ്ങളെക്കുറിച്ചും കൗമാരകാലത്ത് തന്നെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഭാവിയില്‍ ഇത് ഏറെ ഉപകാരപ്പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
