Latest Updates
-
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ
പാദം വിയര്‍ക്കുന്നത് ഒഴിവാക്കാനുളള വഴികള്‍

ശരീരത്തിലെ മറ്റു ഭാഗങ്ങളെപ്പോലെ പാദങ്ങളിലും നിരവധി വിയര്‍പ്പ് ഗ്രന്ഥികളുണ്ട്. ഇവയുടെ പ്രവര്‍ത്തനം അധികമാകുമ്പോഴാണ് ഈ പ്രശ്നമുണ്ടാകുന്നത്. പ്രധാനമായും ഇത് ഒരു പാരമ്പര്യരോഗമാണെങ്കിലും ഉത്കണ്ഠ, അമിതവണ്ണം, തൈറോയ്ഡ് പ്രശ്നങ്ങള്‍, പിരമുറുക്കം, ശരിയല്ലാത്ത ഭക്ഷണരീതി എന്നിവയും ഹൈപ്പര്‍ ഹൈഡ്രോയ്ഡിന് കാരണമാണ്. കുറേ സമയം അടുപ്പിച്ച് നില്‍ക്കേണ്ടി വരുന്നതും ഹോണ്‍മോണ്‍ മാറ്റങ്ങളും ചൂടുള്ള കാലാവസ്ഥയും ഇതിനുള്ള മറ്റു ചില കാരണങ്ങളാണ്.
ഈ പ്രശ്നത്തിനുള്ള പ്രധാന പ്രതിവിധി കാലുകള്‍ വൃത്തിയാക്കി സൂക്ഷിക്കുകയെന്നതാണ്. പുറത്തുപോയി വന്നാല്‍ ഉടനെ ഏതെങ്കിലും ആന്റി ബാക്ടീരിയല്‍ സോപ്പോ ലോഷനോ ഉപയോഗിച്ച് പാദം കഴുകണം.
പാദത്തിലെ കട്ടികൂടിയ ചര്‍മം മാറ്റുന്നത് നല്ലതാണ്. ഇതിന് പ്യൂമിക് സ്റ്റോണ്‍ ഉപയോഗിക്കാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാനിക്യൂര്‍ ചെയ്യാം. ഇത് വീട്ടില്‍ തന്നെ ചെയ്യാം. ചൂടുവെള്ളത്തില്‍ ടീ ട്രീ ഒായില്‍ ഒഴിച്ച് കാലുകള്‍ അതില്‍ ഇറക്കി വയ്ക്കുന്നത് നല്ലതാണ്. പാദങ്ങള്‍ വിയര്‍ക്കുന്നത് കുറയും. ചൂടുവെള്ളത്തില്‍ നാരങ്ങാനീരും ഉപ്പും ഇട്ട് കാലുകള്‍ ഇറക്കി വയ്ക്കുന്നതും നല്ലതാണ്.
ചികിത്സാ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന സ്പിരിറ്റ് പഞ്ഞിയില്‍ മുക്കി തുടയ്ക്കുന്നത് പാദം വിയര്‍ക്കുന്നത് ഒഴിവാക്കും. സ്പിരിറ്റ് ഉപയോഗിക്കുന്നതിന് മുന്‍പ് അത് പാദത്തില്‍ ചെറുയൊരു ഭാഗത്തു പുരട്ടി അലര്‍ജി ഉണ്ടാക്കുന്നുണ്ടോയെന്ന് നോക്കണം.
പ്ലാസ്റ്റിക്, സിന്തറ്റിക് ചെരിപ്പുകള്‍ ഉപയോഗിക്കുന്നത് പാദം കൂടുതല്‍ വിയര്‍ക്കാന്‍ ഇടയാക്കും. അതുകൊണ്ട് ഇത്തരം ചെരിപ്പുകളും ഷൂസുകളും ഒഴിവാക്കുക. ഷൂസ് ധരിക്കുന്നത് ചെരിപ്പിടുന്നതിനേക്കാള് കൂടുതല്‍ വിയര്‍പ്പുണ്ടാക്കും. ഷൂസിന് പകരം ചെരിപ്പ് ഉപയോഗിക്കുവാന്‍ പറ്റിയ സാഹചര്യമുണ്ടെങ്കില്‍ അതാണ് നല്ലത്.
നനഞ്ഞ ചെരിപ്പ്, പ്രത്യേകിച്ച് ഷൂസ് കഴിവതും ഒഴിവാക്കുക. ഇത് ദുര്‍ഗന്ധവും പാദത്തില്‍ അണുബാധയും ഉണ്ടാക്കും. ചെരിപ്പും ഷൂസും ഇടയ്ക്ക് നല്ല വെയിലില്‍ വയ്ക്കുന്നത് നല്ലതാണ്.
എപ്പോഴും കോട്ടന്‍ സോക്സ് മാത്രം ഉപയോഗിക്കുക. ദിവസവും സോക്സ് മാറുകയും വേണം. സോക്സ് ഉപയോഗിക്കാതിരികുന്നാല് പാദം വിയര്‍ക്കുന്നത് അല്പം കൂടി കുറയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
