Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ബെഡ്സോര്‍: കാരണവും പരിഹാരവും

കാല്‍മുട്ട്, കണങ്കാല്, കൈമുട്ട് എന്നീ സ്ഥലങ്ങളിലാണ് ബെഡ്സോര്‍ വരാന്‍ സാധ്യത കൂടുതല്‍. ബെഡ്സോര്‍ വരുന്നിടത്ത് ആദ്യം ചര്‍മത്തിന്റെ നിറം മാറി ചുവന്ന നിറമാകും. ഉടന്‍ തന്നെ ചികിത്സ നല്‍കിയില്ലെങ്കില്‍ ഇത് പഴുക്കാനും കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുവാനും തുടങ്ങും. മാംസം അളിയുമ്പോഴുണ്ടാകുന്ന ദുര്‍ഗന്ധവും ബെഡ്സോറിന്റെ പ്രത്യേകതയാണ്. കൂടുതല്‍ ഗുരുതരാവസ്ഥയില്‍ വ്രണങ്ങള്‍ വന്ന ഭാഗം ചീഞ്ഞളിഞ്ഞ് അവിടെ പുഴുക്കള്‍ വരാനും സാധ്യതയുണ്ട്.
കിടന്ന അതേ രീതിയില്‍ തന്നെ സ്ഥിരമായി കിടക്കുമ്പോഴാണ് ബെഡ്സോര്‍ ഉണ്ടാകാറ്. അതുകൊണ്ട് രോഗിയെ എപ്പോഴും തിരിച്ചും മറിച്ചും കിടത്തണം.
ചര്‍മം കഴിവതും നനവില്ലാതെ സൂക്ഷിക്കണം. ഈര്‍പ്പമുള്ള ചര്‍മത്തിലാണ് വ്രണങ്ങള്‍ ഉണ്ടാവുക.
ബെഡ്സോര്‍ വന്നാല്‍ ആ ഭാഗം എപ്പോഴും വളരെ വൃത്തിയാക്കി വയ്ക്കുക. ആന്റി ബാക്ടീരിയല്‍ സോപ്പോ ലോഷനോ ഉപയോഗിച്ച് ഈ ഭാഗം കഴുകിത്തുടച്ച് ആന്റി ഫംഗല്‍ ക്രീം പുരട്ടാം. വ്രണങ്ങള്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കാതെ ശ്രദ്ധിക്കണം.
ദിവസവും രോഗിയുടെ വസ്ത്രം മാറ്റണം. രോഗി കിടക്കുന്ന കിടക്കവിരികളും ദിവസവും മാറ്റേണ്ടത് അത്യാവശ്യമാണ്.
ബെഡ് സോറിന് നല്ല ഭക്ഷണവും ഒരു ചികിത്സയാണ്. രോഗിക്ക് പോഷകങ്ങളടങ്ങിയ ഭക്ഷണം നല്‍കുക. ഇത് ചര്‍മത്തിലെ കോശങ്ങളുടെ തകരാറുകള്‍ പരിഹരിക്കാന്‍ നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
