Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ശീതളപാനീയം വൃക്കകള്‍ക്ക് ദോഷം

സോഡയും ശീതളപാനീയങ്ങളും ഒരുപരിധി വരെ കൊളസ്ട്രോളും കൊഴുപ്പും കുറയ്ക്കുവാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ അളവ് ഒരു നിശ്ചിത പരിധിയില്‍ കവിഞ്ഞാല്‍ ഇവ വൃക്കകള്‍ക്ക് ദോഷം ചെയ്യും. കോള വൃക്കയില്‍ കല്ലുണ്ടാക്കാന്‍ കാരണമാകുകയും വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കുകയും ചെയ്യും. ശീതളപാനീയങ്ങളില്‍ ഫോസ്ഫോറിക് ആസിഡ് ഉണ്ട്. ഇവ എല്ലുകളിലെ കാല്‍സ്യം വലിച്ചെടുക്കും. മൂത്രത്തിലൂടെയാണ് ഈ കാല്‍സ്യം കല്ലുകളുടെ രൂപത്തില്‍ പുറത്തു കളയുന്നത്. കിഡ്നി പ്രശ്നങ്ങളുള്ളവരോട് സാധാരണ ഇത്തരം പാനീയങ്ങള്‍ കുടിയ്ക്കരുതെന്ന് പറയാറുണ്ട്.
ശീതളപാനീയങ്ങളില്‍ കഫീനും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ജലാംശം വലിച്ചെടുക്കും. ആവശ്യത്തിന് വെള്ളം ലഭിക്കാത്തത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
അമിതവണ്ണത്തിനും ശീതളപാനീയങ്ങള്‍ കാരണമാകുന്നുണ്ട്. ഇവയിലെ ഫ്രക്ടോസ് രക്തസമ്മര്‍ദം കൂട്ടുകളും ഹൃദയപ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന ആസിഡുകളും പഞ്ചസാരയും പല്ലു കേടുവരുത്തും. ലിവര്‍ സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ വരുത്തുവാനും ശീതളപാനീയങ്ങള്‍ കാരണമാകും.
ശീതളപാനീയങ്ങള്‍ കുടിയ്ക്കുന്നതിന് പകരം ജ്യൂസുകളോ വെള്ളമോ ശീലമാക്കുക. സോഡയും ശീതളപാനീയങ്ങളും വാങ്ങുമ്പോള്‍ ഫോസ്ഫറസിന്റെ അളവ് ഏറ്റവും കുറഞ്ഞത് നോക്കി വാങ്ങുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
