Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വ്യായാമം ചെയ്യൂ, മെലിയൂ, ബിക്കിനിയിടാം

വ്യായാമത്തിന് ഒരു സമയപരിധി വയ്ക്കുന്നതാണ് നല്ലത്. ദിവസവും വ്യായാമങ്ങള്‍ മാറിമാറി ചെയ്യണം എന്നത് പ്രധാനമാണ്. ശരീരത്തിന് കൃത്യമായ വഴക്കം വരികയും വ്യായാമം വഴി നിങ്ങള്‍ക്ക് ബോറടി തോന്നാതിരിക്കുകയും ചെയ്യും. ആവശ്യമെങ്കില്‍ ഒരു ഇന്‍സ്ട്രക്ടറോട് അഭിപ്രായം തേടാം. വ്യായാമത്തിലെ വാം അപ്, ചില് ഡൗണ്‍ വഴികളെക്കുറിച്ച് പറഞ്ഞുതരാന്‍ ഇന്‍സ്ട്രക്ടര്‍ക്ക് കഴിയും. വേണമെങ്കില്‍ പുസ്തകള്‍, ഇന്‍ര്‍നെറ്റ് എന്നിവ വഴിയും ബിക്കിനി വര്‍ക്കൗട്ടിനെ കുറിച്ച് അറിയാം.
തുടങ്ങുമ്പോള്‍ അരമണിക്കൂര്‍ വ്യായാമം ചെയ്ത് പിന്നീട് സമയക്രമം മുക്കാല്‍ മണിക്കൂര്‍ ആക്കുക. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം വ്യായാമം ചെയ്യാമെന്നതാണ് ബിക്കിനി വര്‍ക്കൗട്ടിന്റെ ഗുണം. ഇത് ഭക്ഷണം വഴിയുണ്ടാകുന്ന കൊഴുപ്പ് കുറയ്ക്കും. മടി പിടിച്ച് ഒരിടത്ത് വെറുതെ ഇരിക്കരുത് എന്നതും പ്രധാനം.
രാവിലെ ഓടുന്നതും ട്രെഡ്മില് വ്യായാമങ്ങള്‍ ചെയ്യുന്നതും കാലുകളുടെ മസിലുകളെയും അരക്കെട്ടിനെയും ദൃഢമാക്കും. നിരപ്പായ സ്ഥലം തെരഞ്ഞെടുക്കാതെ കുന്നിന്‍പുറങ്ങള്‍ പോലുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നത് കൂടുതല്‍ നല്ലതാണ്. വ്യായാമം പതുക്കെ തുടങ്ങി ക്രമേണ നല്ല വേഗത്തിലാക്കുക.
കിക്ക്ബോക്സിംഗ്, സ്കിപ്പിംഗ് തുടങ്ങിയ വ്യായാമങ്ങള്‍ കൈകളിലുള്ള കൊഴുപ്പു നീക്കി മസിലുകള്‍ക്ക് ഉറപ്പു നല്‍കും. പുഷപ്പ്, സ്ട്രെച്ചിംഗ്, ക്രഞ്ചസ് തുടങ്ങിയവ രാവിലെയും വൈകീട്ടും ചെയ്യുന്നത് നല്ലതാണ്.
വീട്ടുജോലികള്‍ ചെയ്യുന്നതും സൈക്കിള്‍ ചവിട്ടുന്നതും നല്ലതാണ്. സാല്‍സ ഡാന്‍സ്, ഏറോബിക്സ് തുടങ്ങിയവ ബിക്കിനി വ്യായാമങ്ങളില്‍ പെടുന്നു.
വ്യായാമത്തിനൊപ്പം ഭക്ഷണവും ക്രമീകരിച്ചാല്‍ ബിക്കിനിയിടാന്‍ പാകത്തിന് സുന്ദരമായ ശരീരം നിങ്ങള്‍ക്കും സ്വന്തമാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
