Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
മള്‍ട്ടി വൈറ്റമിന്‍ ഗുളികകള്‍ ഹൃദയാഘാതമുണ്ടാക്കും

മള്‍ട്ടി വൈറ്റമിന്‍ ഗുളികകള്‍ കിഡ്നി സ്റ്റോണിന് കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവ ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് കൂട്ടും. ഇതാണ് വൃക്കയില്‍ കല്ലുണ്ടാകാന്‍ കാരണമാകുന്നത്. ഇതുകൂടാതെ മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കൂടുതല്‍ കാല്‍സ്യം വഴി വയ്ക്കും.
വൈറ്റമിന്‍ ഗുളികയിലെ മഗ്നീഷ്യം വയറിളക്കത്തിന് കാരണമാകാറുണ്ട്. ഇത് ക്ഷീണത്തിനും പ്രതിരോധ ശേഷി കുറയുന്നതിനും ഇടയാക്കുന്നു.
വൈറ്റമിന്‍ ഗുളികയിലെ സിങ്ക് ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്നുണ്ട്. ഇത് ഹൃദയത്തിന്റെ സ്വാഭാവിക താളത്തെ ബാധിക്കുന്നു. ഇത് ഹൃദയാഘാതത്തിന് തന്നെ കാരണമായെന്ന് വരാം. ഗ്യാസ്, മസിലുകള്‍ക്ക് വേദന, മൂത്രസംബന്ധമായ രോഗങ്ങള്‍, പല്ലിന്റെ നിറത്തിനു വരുന്ന മാറ്റം എന്നിവയും സിങ്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ്.
വൈറ്റമിന്‍ എ, ഇ, ബീറ്റ കരോട്ടിന്‍ എന്നിവയുടെ കൂടിയ അളവ് ആയുസു കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൈറ്റമിന്‍ സി അധികമായാല്‍ കിഡ്നി പ്രശ്നങ്ങള്‍ ഉണ്ടാകും.
ചിലരില്‍ അലര്‍ജി, മുടി കൊഴിച്ചില്‍, ചര്‍മം വിണ്ടുകീറല്‍ , വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളും മള്‍ട്ടി വൈറ്റമിന്‍ ടാബ്ലറ്റുകള് വരുത്തിവയ്ക്കുന്നുണ്ട്.
ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ വൈറ്റമിന്‍ ഗുളികകള്‍ കഴിക്കാതിരിക്കുകയാണ് ആരോഗ്യത്തിന് നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
