Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
മദ്യപാനം കുറച്ചാല്‍ ബിപിയും കുറയും

സാധാരണ രക്തസമ്മര്‍ദം140/ 90 ആണ്. ഈ തോത് കൂടിയാല്‍ ഡോക്ടറെ കണ്ട് നിര്‍ദേശം തേടണം. ഡോക്ടര്‍ പറയുന്ന നിര്‍ദേശങ്ങളും വ്യായാമങ്ങളും പിന്തുടരുകയും വേണം. ബിപിയുള്ളവര്‍ ഭക്ഷണവും മരുന്നും സമയത്തിന് കഴിയ്ക്കണം എന്നു പറയും.
ബിപിയുടെ കാര്യത്തില്‍ ഭക്ഷണവും വില്ലനാണ്. ഹോട്ടലുകളിലേയും മറ്റും ഭക്ഷണം കഴിവതും കുറയ്ക്കുക. വറുത്തതും പൊരിച്ചതും കുറച്ച് പച്ചക്കറികളും ഫലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അമിതഭക്ഷണം ഒഴിവാക്കി ആവശ്യത്തിന് ഭക്ഷണം കഴിയ്ക്കുക.
ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുക. പഞ്ചസാരക്കു പകരം തേന്‍ ചേര്‍ക്കാം. മസാലകള്‍ അധികമുള്ള ഭക്ഷണം ഒഴിവാക്കുന്നതും നല്ലതാണ്. മസാലയുള്ള ഭക്ഷണം ചില എന്‍സൈമുകള്‍ ഉല്പാദിപ്പിക്കുകയും ഇത് ബിപിക്കു കാരണമാവുകയും ചെയ്യുന്നു. പാക്കറ്റിലുള്ള ഭക്ഷണങ്ങളില്‍ ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇവ ഉപയോഗിക്കാതിരിക്കുക.
ശരീരഭാരം കൂടുന്നതും ബിപിയ്ക്കു കാരണാകാറുണ്ട്. ഭക്ഷണനിയന്ത്രണത്തോടൊപ്പം വ്യായാമവും പ്രധാനമാണ്. ദിവസവും നടക്കുന്നത് എളുപ്പവും എന്നാല്‍ ഫലപ്രദവുമായ ഒരു വ്യായാമമാണ്.
മദ്യപാനം ഒഴിവാക്കുന്നതും ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ നല്ലതാണ്. തീരെ ഒഴിവാക്കാനാകാത്തവര്‍ അളവ് കുറയ്ക്കുയെങ്കിലും വേണം.
ആരോഗ്യമുള്ള ശരീരത്തിന് മനസ് പ്രധാനമാണ്. ടെന്‍ഷന്‍ ബിപി കൂട്ടും. യോഗ, മെഡിറ്റേഷന്‍, ശ്വസനക്രിയകള്‍ എന്നിവ ചെയ്യുന്നത് ബിപി കുറയ്ക്കാന്‍ പരോക്ഷമായി സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
