Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അനീമിയ മാറാന്‍ മാതളനാരങ്ങ

മഞ്ഞുകാലത്ത് ലഭിക്കുന്ന ചില ഫലവര്ഗങ്ങളുണ്ട്. ഇവ കൂടുതലായും ഉണ്ടാകുന്നത് ഈ സമയത്താണ്. ഈ കാലാവസ്ഥയില്‍ നല്ല ആരോഗ്യം തരുന്ന ഫലങ്ങളാണ് ഇവയെന്നതാണ് പ്രത്യേകത.
ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങിയവ വിന്റര്‍ ഫ്രൂട്ട്സ് എന്നാണ് അറിയപ്പെടുന്നത്. സാധാരണ മഞ്ഞുകാലത്ത് അസുഖങ്ങളുണ്ടാകുക സാധാരണമാണ്. ശരീരത്തിന് പ്രതിരോധ ശേഷി ലഭിക്കാന്‍ വൈറ്റമിന്‍ സി അടങ്ങിയ ഇത്തരം ഫലങ്ങള്‍ സഹായിക്കുന്നു. ബ്ലഡ് ഓറഞ്ച് എന്നൊരു തരം ഒാറഞ്ച് ലഭിക്കും. നല്ല ഓറഞ്ച് നിറത്തില്‍ കുരുവില്ലാത്ത ഇവയുടെ ഉള്‍ഭാഗം ചെറിയ ചുവപ്പുനിറമുള്ളതാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.
മാതളനാരങ്ങ ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഫലവര്‍ഗമാണ്. രക്തമുണ്ടാകാന്‍ സഹായിക്കുന്ന ഇതിന് ആന്റി ഏജിംഗ് ഗുണവുമുണ്ട്. അതായത് പ്രായം തോന്നിക്കുന്നത് കുറയും. നല്ല ചര്‍മം നല്കുന്നുവെന്നത് ഇതിന്റെ പ്രത്യേകതയാണ്. ക്യാന്‍സര്‍ ബാധയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പൊതുവെ വിളര്‍ച്ച കൂടുതലാണെന്ന് പറയും.അവര്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നാണിത്. മഞ്ഞുകാലത്താണ് ഇവ ഏറെയും ലഭിക്കുന്നത്.
ക്രാന്‍ബെറി വിദേശീയനാണെന്ന് വേണമെങ്കില്‍ പറയാം. ഇന്ത്യയില്‍ ഇതിന്റെ ജ്യൂസ് ലഭിക്കുമെങ്കിലും ഇത് ഫലമായിത്തന്നെ ലഭിക്കുവാന്‍ ബുദ്ധിമുട്ടാണ്. ഇതും തണുപ്പുകാലത്ത് പ്രധാനമായും ലഭിക്കുന്ന ഒരു ഫലമാണ്. ഇത് മാസമുറ സമയത്തെ വയറുവേദന അകറ്റാനും ഗര്‍ഭിണികളിലെ മനംപുരട്ടല്‍ ഒഴിവാക്കാനും സഹായിക്കുന്ന ഒരു ഫലം കൂടിയാണ്.
മഞ്ഞുകാലത്ത് രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത്തരം ഫലവര്‍ഗങ്ങള്‍ കഴിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
