Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആര്‍ത്തവവേദന കുറയ്ക്കാന്‍ ജീരകം

ഈ സമയത്ത് ഗര്‍ഭപാത്രം സങ്കോചിക്കുന്നതാണ് വയറുവേദനക്കു കാരണമാകുന്നത്. ആര്‍ത്തവസമയത്ത് പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്നൊരു ഹോര്‍മോണ്‍ യൂട്രസ് ഭിത്തിയില്‍ നിന്നും സങ്കോചകാരണമായി ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതാണ് വേദനയ്ക്ക് പ്രധാന കാരണം.
ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ വയറ്റില്‍ അസിഡിറ്റിയും ഉണ്ടാക്കുന്നുണ്ട്. ഇത് ഗ്യാസിനും ഛര്‍ദിക്കും കാരണമാകുന്നു. മാസമുറ സമയത്തെ പ്രശ്നങ്ങള്‍ക്കുള്ള ചില പരിഹാരങ്ങളെന്തെന്നറിയൂ.
മാസമുറ സമയത്തെ ഛര്‍ദിക്ക് ഇഞ്ചി നല്ലൊരു മരുന്നാണ്. ഇതിന്രെ ആന്റി ബാക്ടീരിയല്‍ ഗുണം അസിഡിറ്റി കുറയ്ക്കുന്നു. ഇഞ്ചി ചതച്ചെടുത്ത നീരോ അല്ലെങ്കില്‍ ഒരു കഷ്ണം ഇഞ്ചി വായിലിടുന്നതോ നല്ലതാണ്.
വെറുവയറ്റില്‍ ജീരകം പൊടിച്ചു കഴിക്കുന്നതും ഛര്‍ദി കുറയ്ക്കും. ഇത് വെള്ളത്തിനൊപ്പവും കഴിയ്ക്കാം.
കഞ്ഞിവെള്ളം ചൂടോടെ കുടിക്കുന്നതും ആര്‍ത്തവസമയത്തെ ഛര്‍ദി കുറയ്ക്കും. കൊഴുപ്പില്ലാത്ത കഞ്ഞിവെള്ളമായിരിക്കണം ഉപയോഗിക്കേണ്ടത്.
ആര്‍ത്തവസമയത്തെ വയറുവേദനയ്ക്ക് വയറ്റില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് വയറിലെ മസിലുകള്‍ക്ക് അയവുണ്ടാക്കുകയും വേദന കുറയ്ക്കുകയും ചെയ്യും.
വാട്ടര്‍ബാഗില്‍ ചൂടുവെള്ളമാക്കി വയറ്റത്തു പിടിക്കുന്നതും വയറുവേദന കുറയുവാന്‍ സഹായിക്കും. ഇതും മസിലുകള്‍ക്ക് അയവുണ്ടാക്കുകയാണ് ചെയ്യുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
