Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ജോലിസമ്മര്‍ദം ബിപിക്കു കാരണം

പ്രായമായവരില്‍ പലവിധ കാരണങ്ങളാലും ഹൈപ്പര്ടെന്ഷന് ഉണ്ടാകും. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത ഇപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയിലും ബിപി വര്‍ദ്ധിച്ചു വരികയെന്നുള്ളതാണ്. ജോലിയിലെ ടെന്‍ഷനാണ് മിക്കവാറും ചെറുപ്പക്കാരില്‍ ഈ പ്രശ്നമുണ്ടാക്കുന്നത്. ടാര്‍ജെറ്റ് തികയ്ക്കാനുള്ള നെട്ടോട്ടത്തില്‍ എപ്പോഴും ടെന്‍ഷന്‍ നിറഞ്ഞ ചുറ്റുപാടില്‍ ജോലി ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. സ്ത്രീകളാണ് ജോലിസമ്മര്‍ദം മൂലമുള്ള ടെന്‍ഷന്‍ കൂടുതല്‍ അടിമപ്പെടുന്നത് എന്നതാണ് ശ്രദ്ധാവഹം. ഓഫീസിലെ ജോലിക്കൊപ്പം വീട്ടുജോലികളും കുട്ടികളുടെ ഉത്തരവാദിത്വവും കൂടിയാണ് ഇത്തരം അവസ്ഥയില്‍ സ്ത്രീയെ എത്തിക്കുന്നത്.
തളര്‍ച്ച, തലവേദന, മൂത്രത്തില്‍ ര്ക്തം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ഉത്കണ്ഠ, വിയര്‍ക്കുക, മൂക്കിലൂടെ രക്തം വരിക, വിളര്‍ച്ച തുടങ്ങിയവ ഹൈപ്പര്ടെന്ഷന് ലക്ഷണങ്ങളാവാം.
ജോലിക്കിടെ പലപ്പോഴും സമയത്ത് ഭക്ഷണം കഴിയ്ക്കുവാന്‍ വിട്ടുപോകുന്നവരുണ്ട്. അല്ലെങ്കില്‍ ഫാസ്റ്റ്ഫുഡിലേക്കു തിരിയുന്നവരുമുണ്ട്. ഇത് രണ്ടും ബിപിക്കു കാരണമാകുന്നുണ്ട്. കാര്യമായി ഭക്ഷണം കഴിയ്ക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും സമയത്ത് ഫ്രൂട്ട് ജ്യൂസോ അല്ലെങ്കില്‍ ഫലവര്‍ഗങ്ങളോ കഴിച്ച് ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാവുന്നതേയുള്ളൂ.
ജോലിസ്ഥലത്തെ മത്സരം ശാരീരിക, മാനസിക, വൈകാരിക പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുന്നുണ്ട്. ഇത്തരം ടെന്‍ഷന്‍ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കുന്നു. ഇത് രക്തം കട്ട പിടിക്കുവാന്‍ ഇട വരുത്തുന്നുണ്ട്.
സമയക്കുറവു കാരണം വ്യായാമങ്ങള്‍ ഉപേക്ഷിക്കുന്നവരുണ്ട്. ആവശ്യത്തിന് വ്യായാമമില്ലാത്തത് ജോലിക്കാര്‍ക്കിടയില്‍ ബിപി വരാനുള്ള മറ്റൊരു കാരണമാണ്. വ്യായാമം ശരീരത്തെ റിലാക്സ് ചെയ്യിക്കുന്ന എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ഇത് ഹൈപ്പര്ടെന്ഷന് കുറയ്ക്കുവാന്‍ സഹായിക്കും.
ജോലിസമ്മര്ദത്തോടൊപ്പം പുകവലിയും മദ്യപാനവും ഹൈപ്പര്‍ടെന്‍ഷനും ഹൈബിക്കും കാരണമാകുന്നുണ്ട്. പുകവലിയും മദ്യപാനവും കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക.
നല്ല ഭക്ഷണവും കൃത്യമായ വ്യായാമവും ഒരു പരിധി വരെ ജോലിക്കാര്‍ക്കിടയിലെ ഹൈപ്പര്ടെന്ഷന് കുറയ്ക്കും. ജോലി പ്രധാനമാണ്. അതിനേക്കാള്‍ പ്രധാനമാണ് ആരോഗ്യം. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാവൂ എന്നോര്‍ക്കുന്നത് നന്ന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
