Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറയ്ക്കാം; ഭക്ഷണം ക്രമീകരിക്കൂ

ഭക്ഷണം കഴിക്കാം. പക്ഷേ കൊഴുപ്പില്ലാത്ത, എന്നാല്‍ പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാകണമെന്ന് മാത്രം. ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം അത്യാവശ്യമാണ്. ഈ ഊര്‍ജം ലഭിയ്ക്കുന്നത് കാര്‍ബോഹൈഡ്രേറ്റുകളടങ്ങിയ ഭക്ഷണത്തില്‍ നിന്നാണ്. എന്നാല്‍ അധികം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് വണ്ണം കുറയുവാന്‍ നല്ലത്. കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവു കഴിച്ചാല്‍ ശരീരത്തിലുള്ള കൊഴുപ്പ് ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടും. കൊഴുപ്പു കുറയുന്നത് വഴി തടിയും കുറയും. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കഴിക്കാതിരുന്നാല്‍ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടും.
കാര്ബോഹൈഡ്രേററുകളെപ്പോലെ പ്രോട്ടീനുകളും ശരീരത്തിന് ആവശ്യമാണ്. സസ്യാഹാരങ്ങളിലും മാംസഭക്ഷണങ്ങളിലും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഈ രണ്ടുതരം ഭക്ഷണങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. എന്നാല്‍ സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ആവശ്യമായ പ്രോട്ടീനു വേണ്ടി കൂടുതല്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കേണ്ടി വരും.
പാല്, പാലുല്പന്നങ്ങള് എന്നിവ കാല്‍സ്യത്തിനായി കഴിക്കാം. അരിഭക്ഷണം കഴിവതും ഒഴിവാക്കുന്നതാണ് തടി കുറയ്ക്കുവാന്‍ നല്ലത്. ഇതിന് പകരം ഗോതമ്പ്, ഓട്സ് എന്നിവ കഴിയ്ക്കാം. ധാന്യങ്ങളിലെ കാര്ബേഹൈഡ്രേറ്റിന് പകരം വയ്ക്കാവുന്നതാണ് പയറുവര്‍ഗങ്ങള്‍. ഇവയിലും ധാരാളം കാര്ബഹോഹൈഡ്രേറ്റുകള് അടങ്ങിയിട്ടുണ്ട്.
പ്രോട്ടീനുകള്‍ക്കൊപ്പം വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
കൊഴുപ്പ് കുറയ്ക്കുകയും അതേ സമയം ശരീരത്തിന് ആവശ്യമായ എല്ലാ തരം പോഷകങ്ങള്‍ ലഭിക്കുകയും ചെയ്യുന്നതാണ് വണ്ണം കുറയ്ക്കുവാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം. വ്യായാമത്തിനും ഇതില്‍ പ്രധാന സ്ഥാനമുണ്ടെന്ന് മറക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
