Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
വണ്ണം കുറയുവാന്‍ വിവിധ ഡയറ്റുകള്‍

വിവിധ തരം ഡയറ്റുകളുണ്ട്. അവയ്ക്കോരോന്നിനും അതിന്റേതായ പ്രത്യേകതയുമുണ്ട്. ഇവയെക്കുറിച്ച് അറിയൂ.
വെയിറ്റ് വാച്ചേഴ്സ് ഡയറ്റ് : ഇത്തരം ഡയറ്റില്‍ ഒരോ ഭക്ഷണത്തിനും ഓരോ പോയന്റ് നല്‍കും. ഓരോരുത്തരുടേയും പൊക്കത്തിനും വണ്ണത്തിനും അനുസരിച്ച് ഒരു പോയന്റ് നല്‍കും. ഇതിനുള്ളിലായിരിക്കണം നിങ്ങളുടെ ഓരോ ഭക്ഷണവും കഴിയ്ക്കുന്നതിന്റെ ആകെ പോയന്റ് നില. ഈ ഡയറ്റ് അനുസരിച്ച് അനാരോഗ്യകരമായ ഭക്ഷണത്തിന് കൂടുതല്‍ പോയന്റും ആരോഗ്യകരമായ ഭക്ഷണത്തിന് കുറവു പോയന്റുമായിരിക്കും. ആരോഗ്യകരമായ ഭക്ഷണം കഴിച്ചാല്‍ കുറവു പോയന്റായതു കൊണ്ട് നിങ്ങള്‍ക്കനുവദിച്ചിട്ടുള്ള പോയന്റാകാന് ആവശ്യമുളളത്രയും കഴിയ്ക്കാം. അനാരോഗ്യകരമായ ഭക്ഷണമാണെങ്കില്‍ പോയന്റ് കൂടുതലായതു കൊണ്ട് പിന്നീട് കുറവു ഭക്ഷണമേ കഴിയ്ക്കാവാകൂ. ഇത്തരം ഡയറ്റനുസരിച്ച് ഏതുതരം ഭക്ഷണവും കഴിയ്ക്കാം. എന്നാല്‍ അളവ് കുറയുമെന്നു മാത്രംം.
ആറ്റ്കിന്‍സ് ഡയറ്റ്: റോബര്‍ട്ട് ആറ്റ്കിന്‍സ് എന്ന ഡോക്ടറാണ് ഈ ഡയറ്റ് കണ്ടുപിടിച്ചത്. കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കി പ്രോട്ടീന്‍ മാത്രം കഴിയ്ക്കുന്ന ഭക്ഷണരീതിയാണിത്. കെറ്റോസിസ് എന്ന പ്രവര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഡയറ്റ്. ശരീരത്തിലെ കൊഴുപ്പ് നീങ്ങുന്നതാണ് കെറ്റോസിസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടും. ശരീരത്തിന് ക്ഷീണമുണ്ടാകില്ല എന്നു മാത്രമല്ല, വണ്ണം കുറയുകയും ചെയ്യുന്നത് ഇത്തരം ഡയറ്റിന്റെ പ്രത്യേകതയാണ്.
ജിഐ ഡയറ്റ് : ഗ്ലൈസെമിക്സ് ഇന്‍ഡെക്സ് അഥവാ ജിഐ ഡയറ്റില്‍ ഭക്ഷണം ദഹിയ്്ക്കുവാനെടുക്കുന്ന സമയമാണ് കണക്കാക്കുന്നത്. ഭക്ഷണം വേഗം ദഹിച്ചാല്‍ ജിഐ കൂടുതയാണെന്ന്് പറയും. കുറവ് ജിഐ ഭക്ഷണം പതുക്കെ ദഹിക്കുന്നതിനാണ്. വേഗം ഭക്ഷണം ദഹിച്ചാല്‍ വേഗം വിശപ്പ് വരികയും ഭക്ഷണം കൂടുതല്‍ കഴിക്കുകയും ചെയ്യും. ഈ ഡയറ്റില്‍ ജിഐ കുറവായ ഭക്ഷണസാധനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സൗത്ത് ബീച്ച് ഡയറ്റ് : വണ്ണം കുറയുവാന്‍ വളരെ സഹായകമായ ഡയറ്റാണ് ഇത്. വളരെ ലളിതാമായ ഡയറ്റ് കൂടിയാണ് ഇത്. ഈ ഡയറ്റ് പ്രകാരം മീനെണ്ണ, ഒലീവ് ഓയില്‍ എന്നിവ നല്ലതാണ്. ഇവയില്‍ കൊഴുപ്പ് കുറവാണെന്നതും ഒമേഗ 3 ഫാറ്റി ആസിഡുണ്ടെന്നതുമാണ് കാരണം. എണ്ണയില്‍ വറുത്ത ഭക്ഷണസാധനങ്ങള്‍ ഈ ഡയറ്റ് പ്രകാരം ഒഴിവാക്കേണ്ടത് ആവശ്യമാണ്.
മെഡിഫാസ്റ്റ് ഡയറ്റ് : ഈ ഡയറ്റ് പ്രകാരം ദിവസം മൂന്നുനേരം കഴിക്കുന്ന ഭക്ഷണം ആറു നേരം കൊണ്ടാണ് കഴിയ്ക്കുക. ഭക്ഷണത്തിന്റെ അളവ് കൂട്ടരുത്. അവസാനം കഴിയ്ക്കുന്ന ഭക്ഷണത്തില്‍ പച്ച നിറത്തിലുള്ള സാധനങ്ങള്‍ (പച്ചക്കറികള്‍, ഇലക്കറികള്‍) എന്നിവ ഉള്‍പ്പെടുത്തണം. ലളിതമായിരിക്കുകയും വേണം.
അവരവര്‍ക്ക് ചേര്‍ന്ന വിധത്തിലുള്ള ഡയറ്റ് ഇതില്‍ നിന്നും തെരഞ്ഞെടുക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications