Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പഞ്ചസാര കുറഞ്ഞ ഭക്ഷണം തെരഞ്ഞെടുക്കൂ

ചായ, കാപ്പി എന്നിവ കുടിയ്ക്കാത്തവര്‍ വിരളം. ഇത് മധുരം ചേര്‍ത്തായിരിക്കും മിക്കവാറും പേര് കുടിയ്ക്കുക. അധികം മധുമിടുന്നില്ലെന്ന വാദം അവിടെ നില്ക്കട്ടെ, ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ത്താല്‍ മതി 40 കലോറിക്കു തുല്യമാണിത്. പഞ്ചസാരയ്ക്ക് പകരം വയ്ക്കാവുന്ന ഒന്നാണ് തേന്‍. മധുരം ചേര്‍ക്കണമെങ്കില്‍ തേന്‍ ഉപയോഗിക്കാം. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. പഞ്ചാസാര ചെയ്യുന്ന ദോഷങ്ങള്‍ തേന്‍ വരുത്തുകയുമില്ല.
ചോറും ചപ്പാത്തിയും നമ്മുടെ പ്രധാന ഭക്ഷണമാണ്. ഇവ രണ്ടിലും പഞ്ചസാര അടങ്ങിയിട്ടുണ്ട്. ചോറിനെ അപേക്ഷിച്ച് ചപ്പാത്തി ഭേദമാണെന്ന് മാത്രം. ഇവയ്ക്ക് പകരം നാരുകളടങ്ങിയ ധാന്യങ്ങള്‍ ഉപയോഗിക്കാം. തവിട് കളയാത്ത അരി, ബ്രൗണ്‍ ബ്രെഡ്, ചോളം തുടങ്ങിയവ ഉപയോഗിക്കാം. ഇവയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്.
കാല്‍സ്യം എല്ലുകള്‍ക്ക് അത്യാവശ്യമായതു കൊണ്ടുതന്നെ പാല് ഭക്ഷണത്തിലുള്‍പ്പെടുത്താം. കൊഴുപ്പൊഴിവാക്കിയ പാലുപയോഗിക്കുന്നതാണ് നല്ലത്. പാലില്‍ പഞ്ചസാര ചേര്‍ക്കുകയുമരുത്. കൊഴുപ്പു കുറഞ്ഞ പാലുല്‍പ്പന്നങ്ങളും കഴിയ്ക്കാം.
ഉരുളക്കിഴങ്ങ്, സവാള, ബീറ്റ്റൂട്ട് തുടങ്ങിയ മണ്ണിനടിയില്‍ വളരുന്നവയില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവയില്‍ ജലാംശം കുറവും പഞ്ചസാര കൂടുതലുമാണ്. ഇവ കഴിവതും ഒഴിവാക്കുക. ബ്രൊക്കോളി, ചീര, പയര്‍വര്‍ഗങ്ങള്‍, മധുരമില്ലാത്ത ചോളം മുതലായവ ഇവയ്ക്ക് പകരം ഉപയോഗിക്കാം.
ഫലവര്‍ഗങ്ങള്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ചിലതരം ഫലങ്ങളില്‍ ധാരാളം മധുരം അടങ്ങിയിട്ടുണ്ട്. പഴം, പൈനാപ്പിള്‍, മാങ്ങ തുടങ്ങിയവയില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവ കുറച്ച് പകരം ആപ്പില്‍, ഓറഞ്ച്, സ്ട്രോബെറി തുടങ്ങിയവ കഴിയ്ക്കുക. മധുരം കുറവും വെള്ളവും നാരുകളും കൂടുതലുമുള്ള ഫലവര്‍ഗങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുന്നതാണ് നല്ലത്. പ്രമേഹത്തെ തടയാനും തൂക്കം കുറയ്്ക്കാനും ഇത് നല്ലതാണ്.
ഐസ്ക്രീ, ചോക്കലേറ്റ് എന്നിവ കഴിയ്ക്കുമ്പോഴും കുറഞ്ഞ മധുരമുള്ളവ തെരഞ്ഞെടുക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
