Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഉള്ളിത്തൊലി കളയല്ലേ...

ഉളളിത്തൊലിയും ഉള്ളിയുടെ പുറത്തെ പാളിയും ഫൈബര്, ഫ്ലാവനോയ്ഡ്സ് എന്നിവയാല് സമ്പുഷ്ടമാണ്. ഉള്ളിയിലാകട്ടെ സള്ഫറസ്, ഫ്രക്ടാന്സ് തുടങ്ങിയവയുണ്ട്.
ഉള്ളിത്തൊലി തിന്നുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്ക്കും കോളന് ക്യാന്സര്, അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം, വയറിലെ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള് എന്നിവക്ക് നല്ലതാണെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്. ഉള്ളിത്തൊലിയിലുള്ള ഫെനോലിക് ധാതുക്കള് രക്തക്കുഴല് സംബന്ധമായ അസുഖങ്ങള്ക്കും നല്ലതാണ്. ഉള്ളിയുടെ ഏറ്റവും പുറത്തുള്ള പാളിയില് പ്രായത്തെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്.
ഉളളിത്തൊലിയിലെ സള്ഫര് പ്ലാറ്റ്ലെറ്റുകളുടെ എണ്ണം കുറയ്ക്കുന്നു. രക്തപ്രവാഹം വര്ദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോള്, രക്തസമ്മര്ദം എന്നിവ കുറക്കുന്നതിനും ഉള്ളിത്തൊലി സഹായിക്കുന്നു. രക്തം കട്ടപിടിക്കാതിരിക്കുന്നതിനും ഈ സള്ഫര് സഹായിക്കുന്നുണ്ട്.
ഉള്ളിക്കുളള ഗുണങ്ങളും ഏറെയാണ്. കിഡ്നിയുടെ ശരിയായ പ്രവര്ത്തനത്തിനും അതുവഴി രക്തം ശുദ്ധീകരിക്കുന്നതിനും ഉള്ളി സഹായിക്കുന്നു. കോളറക്കു കാരണമായ ബാക്ടീരിയയെ കൊല്ലുക, ട്യൂമറുകളില് നിന്നും ശരീരത്തെ സംരക്ഷിക്കുക എന്നിവയും ഉള്ളി കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
