Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വറുത്ത ഭക്ഷണം ഒഴിവാക്കി ആരോഗ്യം കാക്കൂ

വൈകീട്ട് ചായക്കൊപ്പം വേണമെങ്കില്‍ രണ്ടു പഴമാകാം. പഴത്തില്‍ വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഊര്‍ജം നല്കാന് മാത്രമല്ലാ, ബിപി നിയന്ത്രിക്കാനും ഇത് സഹായമാണ്. പഴം വിശപ്പു മാറ്റുകയും ചെയ്യും.
ബ്രൗണ്‍ ബ്രഡു കൊണ്ടുണ്ടാക്കിയ സാന്ഡ്വിച്ച് വൈകീട്ടു കഴിയ്ക്കാവുന്ന നല്ലൊരു സ്നാക്കാണ്. കൊഴുപ്പു കുറഞ്ഞ ബട്ടറും ലെറ്റൂസ്, കാരറ്റ്, കുക്കുമ്പര്‍, തക്കാളി തുടങ്ങിയ പച്ചക്കറികളും ഇതിനുള്ളില്‍ വച്ച് പോഷകവും സ്വാദും കൂട്ടാം. വേണമെന്നുള്ളവര്‍ക്ക് കൊഴുപ്പു കുറഞ്ഞ ഇറച്ചിയും ഉപയോഗിക്കാം.
വൈകീട്ട് ചായയും കാപ്പിയും നിര്‍ബന്ധമില്ലാത്തവര്‍ക്ക് തൈരിന്റെ വകഭേദമായ യോഗര്‍ട്ടും ഉപയോഗിക്കാം. യോഗര്‍ട്ട് ദഹിക്കുവാന്‍ വളരെ എളുപ്പമാണ്. പാല് ഇഷ്ടമില്ലാത്തവര്‍ക്ക് പറ്റിയ ഒരു ഭക്ഷണസാധനമാണിത്. കുടലില്‍ അണുബാധയുണ്ടാകാതിരിക്കാന്‍ ഏറ്റവും പറ്റിയ ഒന്നാണ് യോഗര്‍ട്ട്. ഇതില്‍ ധാരാളം കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. വിവിധ തരം സ്വാദുകളില്‍ യോഗര്‍ട്ട് ലഭിക്കും.
പാലില്‍ പഴവര്‍ഗങ്ങള്‍ അടിച്ചുചേര്ത്തുണ്ടാക്കുന്ന സ്മൂത്തീസും വെകീട്ട് കഴിയ്ക്കാം. പഴം, മുന്തിരി, സ്ട്രോബെറി, ആപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ ഉപയോഗിച്ച് സ്മൂത്തീസ് ഉണ്ടാക്കാം. പഴവര്‍ഗങ്ങള്‍ ചേര്‍ത്തിരിക്കുന്നത് കൊണ്ട് ഇതില്‍ വീണ്ടും പഞ്ചസാര ചേര്‍ക്കേണ്ട ആവശ്യമില്ല. പാലിന്റെയും പഴങ്ങളുടേയും ഗുണങ്ങള്‍ ഒരുമിച്ചു ചേര്‍ന്നതാണിത്. പ്രമേഹം, ബിപി എന്നിവ നിയന്ത്രിക്കുവാന്‍ ഇത് നല്ലതാണ്.
ആരോഗ്യം, ഭക്ഷണം, ശരീരം, ശരീരഭാരം, വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി 6, പച്ചക്കറി, യോഗര്‍ട്ട്, സ്മൂത്തീസ്, സാന്ഡ്വിച്ച്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
