Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കാല്‍സ്യം ഗുളിക കഴിച്ചാല്‍ കിഡ്നി സ്റ്റോണ്‍

സ്ത്രീകളില്‍ വിളര്‍ച്ച സാധാരണയായി കണ്ടുവരാറുള്ള ഒരു രോഗാവസ്ഥയാണ്. സാധാരണ സ്ത്രീകളില്‍ വേണ്ട ഹീമോഗ്ലോബിന്‍ കൗണ്ട് 12 ആണ്. എന്നാല്‍ മിക്കവാറും സ്ത്രീകളില്‍ ഇത് കുറവായിരിക്കും. ആര്‍ത്തവത്തിലൂടെ സ്ത്രീകള്‍ക്ക് രക്തനഷ്ടമുണ്ടാകുന്നുണ്ട്. ഇതും അനീമിയക്ക് ഒരു കാരണമാണ്. അതുകൊണ്ടു തന്നെ അയേണ്‍, ഫോളിക് ആസിഡ് എന്നിവ സ്ത്രീകള്‍ക്ക് ആവശ്യമായ രണ്ടു ഘടകങ്ങളാണ്. ഇവ രണ്ടും ഇലക്കറികള്‍, മുട്ടമഞ്ഞ, ഇറച്ചി, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് ലഭിക്കും. ആവശ്യത്തിന് ഇരുമ്പും ഫോളിക് ആസിഡും ഇല്ലെങ്കില്‍ ഗര്‍ഭധാരണ സമയത്ത് പ്രശ്നങ്ങളുണ്ടാകും.
കാല്‍സ്യം സ്ത്രീകള്‍ക്ക് ധാരാളമായി ആവശ്യമുണ്ട്. അല്ലെങ്കില്‍ എല്ലുതേയ്മാനമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ എല്ലുകള്‍ രൂപീകരിക്കുന്നതിനായി ധാരാളം കാല്‍സ്യം അമ്മയുടെ ശരീരത്തില്‍ നിന്നാണ് എടുക്കുന്നത്. അമ്മയുടെ ശരീരത്തില്‍ ആവശ്യത്തിന് കാല്സ്യമില്ലെങ്കില് അത് എല്ലുകളില്‍ നിന്ന് ഉപയോഗിക്കപ്പെടുന്നു. ഇത് ഓസ്റ്റിയോപെറോസിസിസ് കാരണമാകുകയും ചെയ്യുന്നു. പാലും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നതു വഴി ആവശ്യത്തിന് കാല്‍സ്യം ലഭിക്കും. ചിലര്‍ കാല്‍സ്യം ഗുളികകള്‍ കഴിയ്ക്കാറുണ്ട്. ഇത് നേരിട്ട് എല്ലുകളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നില്ല. കിഡ്നിയില്‍ അടിഞ്ഞുകൂടി ഇവ വൃക്കയില്‍ കല്ലുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഭക്ഷണം വഴി ശരീരത്തിന് ആവശ്യമായ കാല്‍സ്യം ലഭിക്കുന്നതാണ് നല്ലത്.
ചില സന്ദര്‍ഭങ്ങളില്‍, പ്രത്യേകിച്ച് മാസമുറ സമയത്ത് സ്ത്രീകള്‍ക്ക് വൈകാരിക വ്യതിയാനങ്ങള്‍ ഉണ്ടാകുക സാധാരണമാണ്. പ്രീ മെന്‍സ്ട്രല്‍ ഡിസ്ഓര്ഡര് അഥവാ പിഎംഎസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിന് കാരണം. വൈറ്റമിന്‍ ബി 6 കഴിയ്ക്കുന്നത് ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. മാസമുറ സമയത്തുണ്ടാകുന്ന തളര്‍ച്ചയും വേദനയും കുറയ്ക്കുവാനും ഇത് സഹായിക്കും. ഏത്തപ്പഴം, ട്യൂണ മത്സ്യം തുടങ്ങിയവ വൈറ്റമിന്‍ ബി 6 ലഭിക്കുവാന്‍ നല്ലതാണ്.
പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്ക് കുറവു പ്രോട്ടീന്‍ മതി. ശാരീരിക അധ്വാനം കുറവായതു കൊണ്ടാണിത്. അധികം പ്രോട്ടീന്‍ കഴിയ്ക്കുന്നത് നല്ലതുമല്ല. പുരുഷനെ അപേക്ഷിച്ച് എളുപ്പത്തില്‍ ക്ഷീണം തോന്നുമെന്നതിനാല്‍ സ്ത്രീകള്‍ക്ക് കാര്‍ബോഹൈഡ്രേറ്റുകളും ആവശ്യമാണ്.
മാസമുറ സമയത്ത് സ്ത്രീകള്‍ ഉപ്പു കുറവു കഴിയ്ക്കുന്നതാണ് നല്ലത്. ശരീരത്തിലെ ജലാംശം ക്രമീകരിച്ചു നിര്‍ത്താന്‍ ഇത് സഹായിക്കും.
സ്ത്രീ, പുരുഷന്, ആരോഗ്യം, ഭക്ഷണം, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഗര്‍ഭം, പ്രസവം, ആര്‍ത്തവം, മാസമുറ, പ്രീ മെന്‍സ്ട്രല്‍ ഡിസ്ഓര്ഡര്, വൈറ്റമിന്‍ ബി 6
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
