Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആര്യവേപ്പിന് ഔഷധഗുണങ്ങള്‍ ഏറെ

മുഖക്കുരു, മറ്റു പാടുകള്‍ എന്നിവ മാറ്റാന്‍ ആര്യവേപ്പിന്റെ നീര് വളരെ നല്ലതാണ്. നിറം വര്‍ദ്ധിപ്പിക്കാനും ആര്യവേപ്പ് നല്ലതാണ്. ചിക്കന്‍പോക്സിന്റെ പാടുകള്‍ മാറുവാനും ഇത് നല്ലതാണ്.
കണ്ണില്‍ ആര്യവേപ്പ് നീര് ഒഴിച്ചാല്‍ കണ്ണു ചുവക്കുന്ന കണ്‍ജങ്റ്റിവൈറ്റിസ് (ചെങ്കണ്ണ്) എന്ന രോഗം മാറും. കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കാനും ഇത് നല്ലതാണ്.
ആര്യവേപ്പിന്റെ ഔഷധഗുണങ്ങളില്‍ പ്രധാനം ഇത് പ്രമേഹം കുറയ്ക്കുന്നു എന്നതാണ്. ദിവസവും ആര്യവേപ്പ് നീര് കുടിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. മലേറിയ മാറാനും ഇത് നല്ലതാണ്.
പ്രസവവേദന കുറയ്ക്കുവാന്‍ ആര്യവേപ്പിന്റെ നീര് നല്ലതാണ്. ശരീര വേദന മാറാനും ഇത് നല്ലതുതന്നെ.
ആര്യവേപ്പിന്റെ കയ്പാണ് അതിന്റെ ജ്യൂസ് കുടിയ്ക്കുന്നതിന് പ്രധാന തടസമാകുന്നത. ഇതില്‍ അല്പം ഉപ്പ്, കുരുമുളകു പൊടി എന്നിവ ചേര്‍ത്തു കുടിക്കാം. ദുസ്വാദ് കുറഞ്ഞു കിട്ടും. പഞ്ചസാര ചേര്‍ത്താല്‍ ഇതിന്റെ ഔഷധഗുണം നഷ്ടപ്പെടും.
ആര്യവേപ്പ് ജ്യൂസ് ഫ്രിഡ്ജില്‍ വയ്ക്കുകയോ ഐസ് ചേര്‍ത്ത് കഴിക്കുകയോ ചെയ്താല്‍ കയ്പ് കുറയും. എന്നാല്‍ ഉണ്ടാക്കിയയുടനെ കുടിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. അരമണിക്കൂറിലധികം ഇത് ഫ്രിഡ്ജില്‍ വയ്ക്കരുത്.
രാവിലെ വെറുംവയറില് ആര്യവേപ്പ് ജ്യൂസ് കുടിയ്ക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ എല്ലാ വിഷപദാര്ത്ഥങ്ങളേയും നീക്കുകയാണ് അത് ചെയ്യുക. മുടിയുടെ ആരോഗ്യവും ചര്മതിളക്കവും വര്‍ദ്ധിക്കുവാന്‍ ഇത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
