Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കഴുത്ത് ഉളുക്കുവാനുള്ള കാരണങ്ങള്‍ അറിയൂ

എന്നാല്‍ ചിലരില്‍ ഇടയ്ക്കിടെ കഴുത്തുളുക്കാറുണ്ട്. മാത്രമല്ലാ, വശങ്ങളിലേക്ക് അനക്കാന്‍ പോലുമാകാത്ത വിധം കഠിനമായ വേദനയുമുണ്ടാകാം. കഴുത്തുളുക്കുന്നത് മാറാന്‍ ഡോക്ടറെ കാണേണ്ടി വരുന്ന അവസ്ഥ പോലും അപൂര്‍വമായെങ്കിലും ഉണ്ടാകാറുമുണ്ട്.
സാധാരണയായി ഉറങ്ങുമ്പോള്‍ ശരിയായ രീതിയില്‍ തല വയ്ക്കാത്തതാണ് കഴുത്തുളുക്കുവാന് കാരണമാകാറ്.
തലയിണയും കഴുത്തുളുക്കുന്നതിന് കാരണമാകാറുണ്ട്. അധികം മൃദുലമായ തലയിണ ഉപയോഗിച്ചാല്‍ കഴുത്തിന് വേണ്ട ബലം ലഭിക്കില്ല. അതുപോലെ അധികം ഉയരമുള്ള തലയിണയും ഉപയോഗിക്കുന്നത് നല്ലതല്ല.
തെറ്റായ രീതിയില്‍ തല തിരിച്ചു നോക്കുന്നതും ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തുമ്പോളും കഴുത്തുളുക്കുവാന് സാധ്യതയുണ്ട്.
കഴിവതും ശരിയായ രീതിയില്‍ കിടന്നുറങ്ങുവാന്‍ ശ്രദ്ധിക്കുക. കഴുത്ത് ഉളുക്കാതിരിക്കുവാനുളള പ്രധാന മാര്‍ഗം ഇതാണ്.
വല്ലാതെ ഉയരം കൂടിയതും വളരെ മൃദുവായതുമായ തലയിണകള്‍ ഉപയോഗിക്കരുത്. കഴുത്തിനും തലയ്ക്കും ആവശ്യത്തിന് സപ്പോര്‍ട്ട് നല്കുന്ന തലയിണ വേണം ഉപയോഗിക്കുവാന്‍.
കഴുത്തുളുക്കിയാല്‍ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ കഴുത്തില്‍ കെട്ടുന്നതും കഴുത്തില്‍ ചൂടുവയ്ക്കുന്നതും നല്ലതാണ്. മസിലുകള്‍ അയയാനും വേദന കുറയ്ക്കുവാനും ഇത് സഹായിക്കും.
കഴുത്തിന് ചെയ്യാവുന്ന വ്യായാമങ്ങളുണ്ട്. ഇവ ദിവസവും ചെയ്യുന്നത് മസിലുകള്‍ക്ക് നല്ലതാണ്. മസിലുകള്‍ക്ക് പെട്ടെന്ന് ചലിക്കുവാനുള്ള തഴക്കം ലഭ്ിക്കും.
പെയിന്‍ ബാമുകള്‍ ഇട്ട് ചെറുതായി തിരുമ്മുന്നത് നല്ലതാണ്്. എന്നാല്‍ ഇതൊരു ശാശ്വത പരിഹാരമല്ല.
ഉളുക്കും വേദനയും മാറ്റാന്‍ വേദനസംഹാരികള്‍ കഴിയ്ക്കുന്നത് നല്ല പ്രവണതല്ല. വേദന മാറുമെങ്കിലും ഉളുക്ക് ഗുളികകള്‍ കൊണ്ട് മാറാന്‍ സാധ്യത കുറവാണ്. മാത്രമല്ലാ, പെയിന്‍ കില്ലറുകള്‍ കഴിയ്ക്കുന്നത് പാര്‍ശ്വഫലങ്ങളുമുണ്ടാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
