Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മരുന്നും മദ്യവും ചേരില്ല

അമീബിയാസിസിനുള്ള മരുന്ന് സാധാരണ ഉപയോഗിക്കുന്ന ഒന്നാണ്. മെട്രേനൈസഡോള്, നോര്‍ഫ്ളോക്സാസിന്‍ തുടങ്ങിയ ആന്റിബയോട്ടിക് മരുന്നുകളാണ് സാധാരണ കഴിയ്ക്കാറ്. ഇവ കഴിക്കുന്നവര്‍ മദ്യം ഉപയോഗിച്ചാല്‍ ഇത്തരം മരുന്നുകള്‍ക്കെതിരെ ശരീരം പ്രതിരോധശേഷി നേടും. പിന്നീട് ഇത്തരം മരുന്നുകള്‍ കഴിച്ചാല്‍ ഗുണമുണ്ടാകില്ല.
കുടലിന് ബാക്ടീരിയല്‍ ഇന്ഫെക്ഷന് വരുമ്പോഴാണ് കോളിററിസ് അഥവാ കുടല്വീക്കമെന്ന് പറയാറ്. ഇത് ദഹനക്കേടുണ്ടാക്കുകയും ചെയ്യും. ഇതിന് സാധാരണ മെബെവേറിന് എച്ച്സിഎല്‍ എന്ന മരുന്നാണ് ഉപയോഗിക്കാറ്. ഇതിന്റെ കൂടെ മദ്യമുപയോഗിച്ചാല് മരുന്നിന്റെ ഗുണം ഇല്ലാതാകും. അസുഖം മാറുകയുമില്ല.
ചിലര്‍ അലര്‍ജികള്‍ക്കുള്ള മരുന്നുകള്‍ കഴിയ്ക്കുന്നവരാകും. അലര്‍ജി മരുന്നുകളില്‍ സെറ്റിറൈസിന്‍, ഫെനിറാമൈന്‍ സെലേറ്റ് തുടങ്ങിയവയാണ് സാധാരണ അടങ്ങിയിട്ടുള്ളത്. ഇത്തരം പദാര്‍ത്ഥങ്ങള്‍ മദ്യവുമായി കൂടിച്ചേര്‍ന്നാല്‍ വേണ്ട പ്രയോജനം തന്നില്ലെന്ന് വരും.
ചിലര്‍ ടെന്‍ഷന്‍ അകറ്റാനായും ഉറങ്ങുവാനായും മരുന്നുകള്‍ കഴിയ്ക്കുന്നവരാകും. ഇവയില്‍ ബെന്സോഡയാസ്ഫൈനാണ് അടങ്ങിയിരിക്കുക. ഇവ കഴിയ്ക്കുമ്പോള്‍ മദ്യം കഴിച്ചാല്‍ വിഷത്തിന്റെ ഫലമാണ് ഉണ്ടാക്കുന്നത്. ഇത്തരം മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ മദ്യപിക്കുന്നത് നല്ലതല്ല. ഏതെങ്കിലും ഒന്ന് ഉപേക്ഷിക്കുന്നതായിരിക്കും ആരോഗ്യത്തിന് നല്ലത്.
മരുന്നുകല്‍ നിര്‍ദേശിക്കുമ്പോള്‍ മദ്യപിക്കുന്ന ശീലമുണ്ടെങ്കില്‍ ഡോക്ടറോട് ഉപദേശം തേടുന്നത് ഉചിതമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
