Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
മുടികൊഴിച്ചില്‍ തടയാന്‍ ചെറുനാരങ്ങ

മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ മാത്രമല്ലാ, ചെറുനാരങ്ങയിലെ വൈററമിന്‍ സി, ബി, ഫോസ്ഫറസ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും. മുടി തിളങ്ങാനും താരന് കളയാനും ചെറുനാരങ്ങാനീര് നല്ലതാണ്.
ചെറുനാരങ്ങാനീര് പലവിധത്തില്‍ തലയില്‍ പുരട്ടാം. ചെറുചൂടുളള വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയോടില്‍ പുരട്ടുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. നാരങ്ങാനീര് നേരിട്ടും തലയില്‍ പുരട്ടാം.
ഒരു മുട്ടയും അഞ്ചൂസ്പൂണ് മയിലാഞ്ചിയും ഒരു കപ്പു ചൂടുവെള്ളത്തില്‍ കലക്കും അതിലേക്ക് പകുതി നാരങ്ങയുടെ നീര് ചേര്‍ക്കുക. ഇത് തലയില്‍ തേച്ചുപിടിപ്പിച്ച് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം. മുടിവളര്‍ച്ചക്ക് പറ്റിയ ഒന്നാന്തരം കണ്ടീഷണറാണ് ഇത്.
നാളികേരവെള്ളവും നാരങ്ങാനീരും തുല്യഅളവില്‍ കൂട്ടിക്കലര്‍ത്തി തലയില്‍ തേക്കുന്നത് മുടികൊഴിച്ചില്‍ തടയും. മുടിക്ക് തിളക്കവും കനവും ഉണ്ടാകാനും ഇത് നല്ലതാണ്.
നല്ല വെയിലിലേക്കിറങ്ങുന്നതിന് മുന്‍പ് അല്പം നാരങ്ങാനീര് മുടിയില്‍ തേക്കുന്നത് മുടിയെ ചൂടില്‍ നിന്നു സംരക്ഷിക്കും.
ഹെയര്‍ സ്േ്രപ ആയും നാരങ്ങാനീര് ഉപയോഗിക്കും. ഇതിനായി നാരങ്ങ ചെറുകഷണങ്ങളാക്കി മുറിക്കുക. ഒരു പാത്രത്തില്‍ അല്പം വെള്ളവും ചേര്‍ത്ത് കുറച്ചു സമയം ചൂടാക്കുക. വെള്ളം പകുതി വറ്റിക്കഴിയുമ്പോള്‍ നാരങ്ങാ ഇതിലേക്ക് പിഴിഞ്ഞൊഴിച്ച് അല്പം വെളിച്ചെണ്ണയും ചേര്‍ത്ത് ഉപയോഗിക്കാം. ഇത് ഒരാഴ്ച വരെ സൂക്ഷിക്കാം.
നാരങ്ങ ഉപയോഗിച്ച് പ്രകൃതിദത്തമായ ഷാംപൂവും ഉണ്ടാക്കാന്‍ കഴിയും. ഇതിനായി കുറച്ചു സോപ്പ് ചൂടുവെള്ളത്തില്‍ ലയിപ്പിച്ച് നാരങ്ങാനീരും ഒലീവ് എണ്ണയും ചേര്‍ത്ത് തലയില്‍ തേക്കാം. കൂടുതല്‍ ദിവസം ഷാംപൂ സൂക്ഷിക്കണമെങ്കില്‍ റെഫ്രിജറേറ്ററില്‍ വക്കണം.
നാരങ്ങാനീര് മുടിക്ക് നല്ലതാണെങ്കിലും അമിതമായ ഉപയോഗം മുടികൊഴിയാനും ഇടയാക്കും. സിട്രിക് ആസിഡ് അടങ്ങിയിട്ടുളളതു കൊണ്ടാണിത്. അതുകൊണ്ട് കൃത്യമായ അളവില്‍ മാത്രം നാരങ്ങാനീര് മുടിയില്‍ തേക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
