Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അമിത വണ്ണം കിഡ്നി സ്റ്റോണ്‍ ഉണ്ടാക്കും

ഈ അസുഖത്തിന് പലവിധ കാരണങ്ങളുണ്ട്. ശരീരത്തിന് ആവശ്യത്തിനുള്ള വെള്ളം ലഭിക്കാതെ വരുമ്പോഴാണ് പ്രധാനമായും ഇതുണ്ടാകുന്നത്. വെള്ളം കുറയുമ്പോള്‍ മൂത്രം പോകുന്നതും ഇതുവഴി മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുന്നതും കുറയുന്നു. ഈ മാലിന്യങ്ങള്‍ കല്ലായി രൂപാന്തരം പ്രാപിക്കുന്നു.
മൂത്രത്തിലെ കാല്‍സ്യം, യൂറിക് ആസിഡ് എന്നിവയും കല്ലിന് കാരണമാകുന്നുണ്ട്. വെളളം കുടിയ്ക്കുയും സമീകൃത ആഹാരം കഴിയ്ക്കുകയും ചെയ്യുന്നത് ഇതിനൊരു പരിഹാരമാണ്.
അമിത വണ്ണം കിഡ്നി സ്റ്റോണിന് കാരണമാകുന്നുണ്ട്. കൊഴുപ്പു കൂടുന്നത് ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കും. കിഡ്നി ശരിയായി പ്രവര്‍ത്തിക്കാതാകുമ്പോള്‍ മാലിന്യങ്ങള്‍ അടി്ഞ്ഞുകൂടുകയും ഇത് കല്ലുണ്ടാകാന്‍ കാരണമാകുകയും ചെയ്യും.
യൂറിനറി ഇന്‍ഫെക്ഷനും പാരമ്പര്യവും ചിലപ്പോഴെങ്കിലും കിഡ്നി സ്റ്റോണിന് കാരണമാകാറുണ്ട്.
കിഡ്നി സ്റ്റോണ്‍ ഉള്ളവരില്‍ മൂത്രത്തിന് ചെറിയൊരു ചുവപ്പുനിറം കാണാം. മൂത്രത്തിന് ദുര്‍ഗന്ധമുണ്ടാകുകയും ചെയ്യും. ഇത് ബാക്ടീരിയ കാരണമാണ് ഉണ്ടാകുന്നത്. അടിവയറ്റില്‍ വേദന, മൂത്രം പോകുമ്പോഴുള്ള വേദന, അസ്വസ്ഥത തുടങ്ങിയവും കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ക്ക് അനുഭവപ്പെടും. മൂത്രം ശരിക്കു പോകാത്തത് കാരണം എപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നലും ഇത്തരം രോഗമുള്ളവര്‍ക്ക് തോന്നും.
പനി, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങളും ഈ അസുഖമുള്ളവര്ക്കുണ്ടാകും.
കൃത്യസമയത്ത് ചികിത്സിച്ചാല്‍ ഈ രോഗം പൂര്‍ണമായും മാറ്റാനാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
