Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മൂത്രാശയ അണുബാധ ഒഴിവാക്കാം

ഇടയ്ക്കിടെ മൂത്രമൊഴിക്കുവാന്‍ തോന്നുക, മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ നീറ്റലനുഭവപ്പെടുക, അടിവയറിലെ വേദന, മൂത്രത്തില്‍ പഴുപ്പിന്റെയും രക്തത്തിന്റെയും അംശം, കലങ്ങിയ മൂത്രം, പനി തുടങ്ങിയവ യുടിഐയുടെ ലക്ഷണങ്ങളാണ്.
ധാരാളം വെള്ളം കുടിയ്ക്കുകയും തോന്നുമ്പോള്‍ ഉടനടി മൂത്രമൊഴിക്കുകയും ചെയ്യുകയെന്നതാണ് ഈ അസുഖം വരാതിരിക്കാനുള്ള പ്രധാനമാര്‍ഗം. ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ട് മൂത്രമൊഴിക്കുക.
ലൈംഗികബന്ധം വഴിയും മൂത്രാണുബാധ ഉണ്ടാകും. ലൈംഗികബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് രോഗാണുബാധ തടയാന്‍ നല്ലതാണ്.
പൊതുകക്കുസുകളും മറ്റും ഉപയോഗിക്കുന്നതും യുടിഐക്ക് കാരണമാകും. ഉപയോഗിക്കുന്നതിന് മുന്‍പ് വെളളം ഫഌഷ് ചെയ്യുന്നത് നല്ലതാണ്. ബാക്ടീരിയകളെ അകറ്റാന്‍ ഇത് സഹായിക്കും.
ജനനേന്ദ്രിയങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഓരോ തവണ മൂത്രമൊഴിച്ചതിന് ശേഷവും കഴുകാന്‍ മറക്കരുത്.
മലവിസര്‍ജനത്തിന് ശേഷം വൃത്തിയായി കഴുകണം. സ്ത്രീകള്‍ എപ്പോഴും മുന്നില്‍ നിന്നും പുറകിലേക്കായിരിക്കണം കഴുകേണ്ടത്. അല്ലെങ്കില്‍ ബാക്ടീരിയകള്‍ ജനനേന്ദ്രിയത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇത് അണുബാധക്ക് കാരണമാകും.
മാസമുറ സമയത്ത് സാനിറ്ററി നാപ്കിനുകള്‍ മൂന്നു മണിക്കൂര്‍ ഇടവിട്ടെങ്കിലും മാറ്റണം. മൂത്രത്തില്‍ അണുബാധ വരുന്ന പ്രകൃതമുള്ളവര്‍ മാസമുറ സമയത്ത് നാപ്കിന് പകരം ടാംപൂണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഉള്ളിലേക്ക് കടത്തി വയ്ക്കുന്നത് കൊണ്ട് ഇവ അണുബാധയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
കോട്ടന്‍ അടിവസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. ഇവ വായുസഞ്ചാരത്തിനും അതുവഴി വിയര്‍ക്കാതിരിക്കാനും സഹായിക്കും. വല്ലാതെ മുറുകിയ വസ്ത്രങ്ങളും ധരിക്കാതിരിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
