Latest Updates
-
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ട്രാന്‍സ്ഫാറ്റ് ഹൃദയാഘാതത്തിന് കാരണമാകും

വിപണിയില്‍ നിന്ന് ലഭിക്കുന്ന വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്ന് ഇത്തരം കൊഴുപ്പ് നമ്മുടെ ശരീരത്തില്‍ ധാരാളം എത്തുന്നുണ്ട്. വീട്ടില്‍ തന്നെ ഒരു തവണ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോഴും ഇത്തരം കൊഴുപ്പ് ഉണ്ടാകുന്നു. കൊളസ്ട്രോള്‍ കൂടുവാനും ഹൃദയാഘാതമുണ്ടാകാനും ട്രാന്‍സ് ഫാറ്റുകള്‍ വഴിയൊരുക്കുന്നുണ്ട്.
ശരീരത്തില്‍ രണ്ടുതരം കൊളസ്ട്രോളുകള്‍ ഉണ്ട്. എച്ച് ഡിഎല്‍, എല്‍ഡിഎല്‍ എന്നിവയാണ് ഇവ. ഇതില്‍ എച്ചഡിഎല്‍ നല്ല കൊളസ്ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ഇത് ശരീരത്തിന് ഗുണം ചെയ്യുന്നതാണ്. എന്നാല്‍ എല്‍ഡിഎല്‍ എന്ന കൊള്സട്രോളാകട്ടെ, രക്തധമനികളില്‍ തടസമുണ്ടാക്കുകയും അതുവഴി ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യുന്നു. ഹൃദയാഘാതത്തിന് കാരണമാകുന്ന ട്രൈഗ്ലിസറൈഡുകള്‍ ഉല്പാദിപ്പിക്കുന്നതും ട്രാന്‍സ് ഫാറ്റി ആസിഡിന്റെ പ്രവര്‍ത്തനത്തില്‍ പെടുന്നു. ട്രൈഗ്ലിസറൈഡുകളും രക്തധമനികളില്‍ തടസമുണ്ടാക്കുന്നു.
ഫ്രഞ്ച് ഫ്രൈ, പേസ്ട്രി, പിസ തുടങ്ങിയവയില്‍ ട്രാന്‍സ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിന് മുന്‍പ് അവയുടെ ലേബല്‍ ശ്രദ്ധിക്കുക. ഇവയില്‍ ട്രാന്‍സ് ഫാറ്റിന്റെ അംശം 0.5ലും കുറവാണെങ്കില്‍ ആശങ്ക വേണ്ട. ലേബലില്‍ തന്നെ കൊളസ്ട്രോളിന്റെ അളവും എഴുതിയിരിക്കും. ഇതെല്ലാം ശ്രദ്ധിച്ച് പാക്കറ്റ് ഭക്ഷണം വാങ്ങുക.
വറുത്ത ഭക്ഷണം വേണമെങ്കില്‍ തന്നെ കഴിവതും വീട്ടിലുണ്ടാക്കി കഴിക്കുക. ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുന്നതാണ് ബുദ്ധി. ഭക്ഷണത്തില്‍ പച്ചക്കറി സാലഡുകളും ഫലവര്‍ഗങ്ങളും ഉള്‍പ്പെടുത്തി വറുത്ത സാധനങ്ങള്‍ ഒഴിവാക്കുക.
ചിട്ടയായ വ്യായാമം ആരോഗ്യകരമായ ജീവിതത്തിന്റെ ഭാഗമാണെന്ന് ഓര്‍മിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
