Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വഴിയോര ഭക്ഷണങ്ങള്‍ ചൂടോടെ കഴിയ്ക്കൂ

ഇത്തരം സ്ഥലങ്ങളില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുന്നത് ആരാണ് എന്നത് പ്രധാനമാണ്. കുട്ടികളാണെങ്കില്‍ ഇത്തരം ഭക്ഷണം കൊടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. പ്രായമായവരും ഇവ ഉപേക്ഷിക്കുന്നതായിരിക്കും ബുദ്ധി. ഇവരില്‍ ഇത്തരം ഭക്ഷണങ്ങള്‍ പെട്ടെന്ന് തന്നെ രോഗങ്ങളുണ്ടാക്കുവാനുളള സാധ്യത കൂടുതലാണ്.
തട്ടുകടകളില്‍ നിന്നും വഴിയോരങ്ങളില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുമ്പോള് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഇവ പഴകിയ ഭക്ഷണമാണോ എന്നുള്ളതാണ്. ചൂടുള്ള ഭക്ഷണമാണെങ്കില്‍ ധൈര്യമായി വാങ്ങിക്കഴിക്കാം. ഇവിടെയും ഒരു കാര്യമുണ്ട്, ഇവ വീണ്ടും ചൂടാക്കിയിട്ടുള്ളതാണോ എന്ന് ശ്രദ്ധിക്കണം. തണുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ചൂടുള്ള ഭക്ഷണമാണെങ്കില്‍ ഇവയിലെ രോഗാണുക്കള്‍ നശിച്ചുപോയിട്ടുണ്ടാകാം എന്നു കരുതാം.
പാചകം ചെയ്യുന്ന രീതിയും സ്ഥലവും പ്രധാനമാണ്. വൃത്തിയില്ലെങ്കില്‍ എത്ര നല്ല ഭക്ഷണമാണെങ്കിലും കാര്യമില്ല, അസുഖം വരാനുള്ള സാധ്യതകള്‍ ഏറെയാണ്. പാചകം ചെയ്യാനുപയോഗിക്കുന്ന വെള്ളവും മുഖ്യം തന്നെ. വൃത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാതിരിക്കുകയാണ് ബുദ്ധി.
വേവിക്കാത്ത ഭക്ഷണങ്ങളേക്കാള്‍ വേവിച്ച ഭക്ഷണങ്ങള്‍ വാങ്ങുകയാണ് നല്ലത്. ഫലവര്‍ഗങ്ങളും മറ്റും വാങ്ങിക്കഴിയ്ക്കുകയാണെങ്കില് ഇവ കഴുകിയതാണോ, നല്ല വെള്ളത്തിലാണോ കഴുകിയത് എന്നൊന്നും ഉറപ്പിക്കാന്‍ സാധിക്കില്ല.
ഇറച്ചി വിഭവങ്ങള്‍ വാങ്ങിക്കഴിക്കുമ്പോള് ഇവ നല്ലപോലെ വേവിച്ചതാണോയെന്നതും മുഖ്യമാണ്.
ഭക്ഷണം ആരോഗ്യത്തിന് വേണ്ടിയുള്ളതാകണം, അസുഖം വരുത്താനുള്ളതല്ലെന്ന് ഓര്‍ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
