Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ഗ്രീന്‍ ടീയും സിട്രസ് ജ്യൂസും തടി കുറയ്ക്കും

ഗ്രീന്‍ ടീയുടെ ഔഷധഗുണം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ചര്‍മത്തിനും മുടിക്കും ശരീരത്തിനും ഇത് ഏറെ നന്നാണ്. ഗ്രീന്‍ ടീ ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുവാനും സഹായിക്കും. ഇതിന് ഇത് ചായയായല്ല കുടിക്കേണ്ടത് എന്നു മാത്രം. ഗ്രീന്‍ടീ ഇലയോ പൊടിയോ രാത്രി മുഴുവന്‍ ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വയ്ക്കുക. ഇതില്‍ രണ്ടോ മൂന്നോ തുള്ളി ചെറുനാരങ്ങാനീര് ചേര്‍ക്കുകയും ചെയ്യുക. രാവിലെ വെറുംവയറില് ഇത് കുടിയ്ക്കുന്നത് കൊഴുപ്പ് കുറയാന്‍ സഹായിക്കും. നാരങ്ങയിലെ വൈറ്റമിന്‍ സി ഗ്രീന്‍ ടീയിലെ ആന്റി ഓക്സിഡന്റുകള്‍ വലിച്ചെടുക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ഈ പാനീയം വിശപ്പു കുറയ്ക്കാന്‍ സഹായിക്കുകയും ദിവസം മുഴുവന്‍ ഉന്മേഷം നല്‍കുകയും ചെയ്യും.
ഓറഞ്ച്, ചെറുനാരങ്ങ, ബെറി ജ്യൂസുകള്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും. ഇവയിലെ സിട്രസാണ് കൊഴുപ്പ് കുറയ്ക്കുന്നത്. മുന്തിരി ജ്യൂസും വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. മുന്തിരിയില്‍ ഫൈബര്‍, കാര്ോബഹൈഡ്രേറ്റുകള്, എന്നിവ അടങ്ങിയിട്ടുണ്ട്. ചെറുനാരങ്ങാ ജ്യൂസില്‍ പഞ്ചസാര ചേര്ക്കരുതെന്നത് പ്രധാനമാണ്. പകരം ഉപ്പ് ഉപയോഗിക്കാം. ചെറുനാരങ്ങാ വെള്ളവും ചൂടുവെള്ളവും കൂട്ടിച്ചേര്‍ത്തും ഉപയോഗിക്കാം. മറ്റുള്ളവയിലും പഞ്ചസാര ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്.
ആപ്പിള്‍ സിഡെര്‍ വിനെഗറും കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് തണുത്ത വെള്ളം, തേന്‍ എന്നിവ ചേര്‍ത്താണ് ഉപയോഗിക്കേണ്ടത്. ഭക്ഷണത്തിന് മുന്‍പ് ഇത് കുടിയ്ക്കുന്നത് വിശപ്പു കുറയ്ക്കുകയും ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ദഹനത്തിനും ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും ഇത് നല്ലതാണ്.
കാപ്പിയിലെ കഫീന്‍ വയറിലെ കൊഴുപ്പ് കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കഫീനടങ്ങിയ മറ്റ് പദാര്‍ത്ഥങ്ങളും ഒരു പരിധി വരെ ഇത് ചെയ്യുന്നുണ്ട്. എന്നാല്‍ ദിവസം ഒരു ഗ്ലാസ് കാപ്പിയില്‍ കൂടുതല്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന കാര്യം ഓര്‍ത്തിരിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
