Latest Updates
-
2026 നവംബർ 17 രാശിഫലം: മേടം മുതൽ മീനം വരെ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; വീട്ടിലെ വായു ശുദ്ധമാക്കാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
ലിയോണിഡ് ഉൽക്കാവർഷം: ഇന്ന് രാത്രി ആകാശത്ത് വിസ്മയം, ഇന്ത്യയിൽ കാണേണ്ട സമയം ഇങ്ങനെ -
ബുധ ഉദയം: ആശയക്കുഴപ്പങ്ങൾ മാറുന്നു, ആശയവിനിമയത്തിൽ ഇനി നേട്ടങ്ങളുടെ കാലം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം! -
നവംബർ 17-ലെ അപൂർവ 'ഗുരു-മംഗള യുതി': ആകാശക്കാഴ്ചയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
ഇന്ന് രാത്രി ഗജകേസരി യോഗം? സത്യമെന്ത്? സ്വയം പരിശോധിക്കാനുള്ള എളുപ്പവഴികൾ ഇതാ -
അന്താരാഷ്ട്ര പുരുഷ ദിനം: രാശിചിഹ്നങ്ങൾ നോക്കി പ്രിയപ്പെട്ടവർക്ക് നൽകാം സ്നേഹസമ്മാനങ്ങൾ -
വൃശ്ചികം പിറന്നു: ഈ 5 രാശിക്കാർക്ക് ഇനി ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും! -
നവംബർ 17 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം! -
നവംബർ 16 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിലിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം!
തലവേദന മാറാന്‍ എളുപ്പവഴികള്‍

തലവേദനയുളളപ്പോള്‍ ഒരു കപ്പ് മസാല ചായ കുടിക്കുന്നത് തലവേദന മാറാന്‍ നല്ലതാണ്. ചായ കുടിക്കുന്നത് തലച്ചോറിലെ സെല്ലുകള്‍ക്ക് പുതുജീവന്‍ നല്‍കും. ചായയുണ്ടാക്കുമ്പോള്‍ അതില്‍ ഒരു കഷ്ണം ഇഞ്ചിയും ഏലക്കായയും ഗ്രാമ്പൂവും ഇട്ടാല്‍ അത് മസാലച്ചായയായി. ഈ മസാലകള്‍ തലവേദന മാറ്റുന്നതിന് പ്രധാന പങ്കുവഹിക്കുന്നു. ചായ കുടിക്കുന്നത് ഒരു ശീലമാക്കി മാററിയാല്‍ സമയാസമയത്ത് അതു കിട്ടാതെ വന്നാല്‍ തലവേദന വരുന്നവരുമുണ്ട്. ഇവിടെ ചായകുടി തലവേദനക്കുളള ഒരു പരിഹാരമല്ലാ, ഒരു ചീത്തശീലമാണെന്ന് ഓര്‍ക്കുക. ഈ ശീലം വന്നാല്‍ പിന്നെ ഇതില്‍ നിന്നു പിന്തിരിയുക പ്രയാസമാകും.
പിരിമുറുക്കം കാരണമോ ജോലിക്കൂടുതല്‍ കാരണമോ തലവേദന വരാറുണ്ട്. ചെറുചൂടുള്ള എണ്ണയോ വെളിച്ചെണ്ണയോ തലയില്‍ മസാജ് ചെയ്യുന്നതാണ് ഇത് മാറാനുളള ഉത്തമമാര്‍ഗം. തലയിലും നെറ്റിയിലും ചില പ്രത്യേക പ്രഷര്‍പോയന്റുകളുണ്ട്. ഇവയില്‍ മൃദുവായി മസാജ് ചെയ്യുന്നത് പിരിമുറുക്കത്തില്‍ നിന്ന് മോചനം നല്‍കും. തലവേദനയില്‍ നിന്ന് മോചനം നല്‍കുന്നതിന് മാത്രമല്ലാ, മുടി വളരുന്നതിനും ഈ മസാജ് സഹായിക്കും.
മദ്യപാനം കാരണം തലവേദന വരുന്നവരുണ്ട്. മദ്യം ശരീരത്തിലെ ജലാംശം വലിച്ചടുക്കുകയാണ് ചെയ്യുന്നത്. ഇതു മാറാനായി ധാരാളം വെളളം കുടിക്കുക. ചെറുചൂടുള്ള നാരങ്ങാവെളളത്തില്‍ ഉപ്പും പഞ്ചസാരയും തുല്യഅളവില്‍ ചേര്‍ത്ത് കുടിക്കുന്നത് ഇത്തരം തലവേദനക്ക് നല്ലതാണ്.
മേല്‍പ്പറഞ്ഞ മാര്‍ഗങ്ങള്‍ ഗുളികയുടേയും മരുന്നിന്റേയും ദോഷഫലങ്ങളില്‍ നിന്ന് രക്ഷിക്കുകയും എന്നാല്‍ ഇവ കൊണ്ടുണ്ടാകുന്ന പ്രയോജനം നല്‍കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
