Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
വയറിളക്കം മാറാന്‍ പാവയ്ക്കയും ജാതിക്കയും

ആദ്യമായി വേണ്ടത് പഞ്ചസാരയും ഉപ്പും തുല്യ അളവിലിട്ട വെള്ളം കുടിയ്ക്കുകയാണ്. ഇത് ശരീരത്തിലെ ദ്രാവകനില സമതുലിതാവസ്ഥയിലാക്കാന് സഹായിക്കും.
സംഭാരത്തില് ഉലുവയിട്ട് കുടിയ്ക്കുന്നത് വയറിളക്കം പെട്ടെന്ന് നിര്‍ത്തും. മോര് ബാക്ടീരിയകളെ കൊല്ലുകയാണ ചെയ്യുന്നത്.
ഗ്രീന്‍ ടീ, കട്ടന്‍ ചായ എന്നിവ ക്ഷീണം മാറ്റാനും ശരീരത്തിന് പ്രതിരോധശേഷി കൈവരുത്താനും സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിന് സഹായിക്കും. കട്ടന്‍ ചായയില്‍ ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ചു കഴിയ്ക്കുന്നതും നല്ലതാണ്.
ഓറഞ്ച് ജ്യൂസ്, ചെറുനാരങ്ങാനീര്, മുസമ്പി ജ്യൂസ് എന്നിവ വയറിളക്കം കാരണമുണ്ടാകുന്ന തളര്‍ച്ച മാറ്റും.
ജാതിക്ക പൊടിച്ച് തേനില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും വെളുത്തുള്ളി ചുട്ടു കഴിയ്ക്കുന്നതും വയറിളക്കത്തിന് ശമനമുണ്ടാക്കും. ഇവ ആന്റി ബയോട്ടിക്കിന്റെ ഗുണമാണ് ചെയ്യുന്നത്.
പാവയ്ക്കാനീരും വയറിളക്കത്തിന് നല്ലൊരു മരുന്നാണ്. ഇത് ദാഹമകറ്റുകയും പ്രതിരോധ ശേഷി കൈവരുത്തുകയും ചെയ്യുന്നു.
കരിക്കിന് വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.
വയറിളക്കമുള്ളപ്പോള്‍ എളുപ്പം ദഹിക്കാവുന്ന ഭക്ഷണം കഴിയ്ക്കുകയാണ് ഏറ്റവും നല്ലത്. വെജിറ്റബിള്‍ സൂപ്പ് കഴിക്കുന്നത് ആവശ്യത്തിനുള്ള പോഷണം ലഭിക്കുവാനും ക്ഷീണമകറ്റാനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
