Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വൈറല്‍ ഫീവറിന് ഹെര്‍ബല്‍ ടീ

വൈറല്‍ ഫീവര്‍ വരുമ്പോള്‍ ശരീരത്തിന് ക്ഷീണം തോന്നുന്നത് സ്വാഭാവികം മാത്രം. അപ്പോള്‍ ശരീരത്തിന് ഊര്‍ജം നല്കുന്ന ഭക്ഷണം കഴിയ്ക്കണം. എന്നാല്‍ ദഹനത്തിന് ബുദ്ധിമുട്ടുണ്ടാകരുതാനും. പനി വരുമ്പോള്‍ കഞ്ഞി തന്നെയാണ് ഇതിന് പറ്റിയ ഭക്ഷണം. കഞ്ഞി ചൂടോടെ നല്ലപോലെ വേവിച്ച് കഴിക്കാം. വേണമെന്നുള്ളവര്‍ക്ക് പാലൊഴിച്ച് മധുരമിട്ട് പാല്‍ക്കഞ്ഞിയായും കുടിക്കാം. കഞ്ഞി ഇഷ്ടമില്ലാത്തവര്‍ക്ക് ചോറിനൊപ്പം രസം ചേര്‍ത്ത് കഴിയ്ക്കാം. രസത്തിലെ കുരുമുളക്, ജീരകവുമെല്ലാം ചുമയ്ക്കും പനിക്കും തൊണ്ടവേദനയ്ക്കും പറ്റിയ നല്ലൊന്നാന്തരം മരുന്നുകളാണ്.
ഹെര്‍ബല്‍ ടീ പനിക്കു പറ്റിയ മരുന്നാണ്. തുളസി, മിന്റ്, ഇഞ്ചി എന്നിവ ഇട്ട ചായ ഉന്മേഷം നല്‍കുക മാത്രമല്ലാ, പനി കുറയാനും സഹായിക്കും.
മുസമ്പി, ഓറഞ്ച് ജ്യൂസുകള്‍ കുടിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളും. ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് തേനും ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് പ്രതിരോധ ശേഷി കൈവരുത്താന്‍ നല്ലതാണ്. ചൂടുള്ള പാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയുമിട്ട് കഴിക്കുന്നത് തൊണ്ടവേദന കുറയ്ക്കും.
പനിക്കൊപ്പം തൊണ്ട വേദനയും മൂക്കടപ്പുമുണ്ടെങ്കില് ആവി പിടിക്കുന്നതും ഉപ്പുവെളളം ഗാര്‍ഗിള്‍ ചെയ്യുന്നതും നല്ലതാണ്.
വിശ്രമം പനി മാറാന്‍ അത്യാവശ്യമാണ്. ഇഷ്ടമുള്ള പാട്ടു കേള്‍ക്കുന്നതും നല്ലൊരു ഉറക്കവും ശരീരത്തിനും മനസിനും സന്തോഷം നല്‍കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
