Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ചെവിവേദനയ്ക്ക് വീട്ടില്‍ത്തന്നെ ചികിത്സ

\ചെവിയിലുണ്ടാകുന്ന അണുബാധ മുതിര്‍ന്നവരിലും കുട്ടികളിലും സാധാരണ കണ്ടുവരാറുണ്ട്. രണ്ടുതരം അണുബാധയുണ്ട്, ഓട്ടിറ്റിസ് മീഡിയ, ഓട്ടിറ്റിസ് എക്സ്ട്രേര്ണ എന്നിവയാണിവ. പുറം ചെവിയിലുണ്ടാകുന്ന അണുബാധയാണ് ഓട്ടിറ്റിസ് എക്സ്ട്രേര്ണ. ഇത് ഭേദമാകാന്‍ താരതമ്യേന എളുപ്പമാണ്. എന്നാല്‍ ഓട്ടിറ്റിസ് മീഡിയ ചെവിക്കുള്ളിലുണ്ടാകുന്ന അണുബാധയാണ്. അതുകൊണ്ടുതന്നെ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കേള്‍വിശക്തി നഷ്ടപ്പെടുന്നതടക്കമുള്ള പ്രശ്നങ്ങളുണ്ടാക്കും. ചെവിവേദനയ്ക്കും ഇന്‍ഫെക്ഷനും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ചികിത്സകളുണ്ട്.
ചെവിക്കുള്ളില്‍ വെളുത്തുള്ളി നീരൊഴിക്കുന്നതും വെളുത്തുള്ളി ഇട്ട വെളിച്ചെണ്ണ ഇറ്റിക്കുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്ത ശേഷം പഞ്ഞി കൊണ്ട് ചെവി അടച്ചു വയ്ക്കുക. ബാക്ടീരിയകളെ കൊല്ലുവാനും ചെവിക്കുള്ളിലെ അഴുക്കു നീക്കം ചെയ്യാനും വെളുത്തുള്ളി വളരെ നല്ലതാണ്.
മാവില, ആര്യവേപ്പില എന്നിയുടെ നീര് ചെവിയിലൊഴിക്കുന്നത് വേദന കുറയ്ക്കും.
ഹൈഡ്രജന്‍ പെറോക്സൈഡ് തുളളികള്‍ ചെവിയിലൊഴിക്കുന്നത് അഴുക്കു നീക്കുകയും ചെവിവേദന കുറയ്ക്കുകയും ചെയ്യും.
ചെറുചൂടുള്ള ഒലീവെണ്ണ, വെളിച്ചെണ്ണ എന്നിവ ചെവിയിലൊഴിക്കുന്നത് നല്ലതാണ്. ചെവിക്കായം ഇളക്കുവാനും ബാക്ടീരിയകളെ കൊല്ലുവാനും ഇതിന് കഴിയും.
സവാളയുടെ നീരും ചെവിവേദനയ്ക്കും ഇന്‍ഫെക്ഷനും പറ്റിയ മരുന്നാണ്.
കുളി കഴിഞ്ഞാല്‍ ചെവിയില്‍ വൃത്തിയുള്ള തുണിയോ ബഡ്സോ ഇട്ട് നനവും അഴുക്കും മാറ്റുക. ഇവ ചേര്‍ന്നാണ് മിക്കവാറും അണുബാധയും ചെവിവേദനയും ഉണ്ടാക്കുന്നത്.
വൈറ്റമിന്‍ സി, സിങ്ക് എന്നിവ അടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് പ്രതിരോധ ശേഷി ഉണ്ടാക്കുവാനും അതുവഴി ഇത്തരം അണുബാധകള്‍ ഒഴിവാക്കുവാനും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
