Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ഇറുകിയ ബ്രായും സ്തനാര്‍ബുദവും

ഇറുകിയ ബ്രാ ധരിക്കുന്നത് ശ്വസനപ്രശ്നങ്ങള്‍ക്കും അതുവഴി ഹൃദയാഘാതത്തിനും വഴി വയ്ക്കുന്നുണ്ടെന്നതാണ് വാസ്തവം. ഇറുകിയ അടിവസ്ത്രങ്ങള്‍ വായുപ്രവാഹത്തിന് ബുദ്ധമുട്ടുണ്ടാക്കുന്നു. ഇതുവഴി രക്തപ്രവാഹത്തിന് തടസമുണ്ടാകുന്നു. ഹൃദയപ്രവര്‍ത്തനങ്ങളെ ഇത് ദേഷമായി ബാധിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും സ്പോട്സ് ബ്രാകള്‍ ദീര്‍ഘകാലം ധരിക്കുന്നത് ശരീരത്തിലെ ഡയഫ്രത്തിന് കേടാണ്.
മലബന്ധത്തിനും ഇറുകിയ ബ്രാ വഴിവയ്ക്കും. പ്രത്യേകിച്ച് അടിഭാഗത്ത് കട്ടിയുള്ള മെറ്റല്വയറു പോലുളളവ പിടിപ്പിച്ച അണ്ടര്‍വയര്‍ ബ്രാ വാരിയെല്ലുകളെ താഴോട്ട് അമര്‍ത്തുകയാണ് ചെയ്യുന്നത്. ഇതുമൂലം ദഹനപ്രക്രിയ തടസപ്പെടുകയും മലബന്ധത്തിന് കാരണമാകുകയും ചെയ്യുന്നു. വയറിലെ മസിലുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ഇത്തരം ഇറുകിയ ബ്രാകള്‍ വഴിയൊരുക്കുന്നു.
സ്തനങ്ങളുടെ ഭാരം താങ്ങുകയും അതുവഴി പുറംഭാഗത്തിനുണ്ടാകുന്ന ആയാസം കുറയ്ക്കുകയുമാണ് ബ്രായുടെ ഒരു ധര്‍മം. എന്നാല്‍ ഇറുകിയ ബ്രാ നേരെ വിപരീതഫലമാണ് ഉണ്ടാക്കുന്നത്. കഴുത്തിനും ചുമലിനുമിടയ്ക്കുള്ള കോശത്തില്‍ സമ്മര്‍ദമുണ്ടാക്കുകയും അതുവഴി പുറവേദനയുണ്ടാക്കുകയുമാണ് ഇറുകിയ ബ്രാ ചെയ്യുന്നത്.
സ്തനത്തിനു ചുറ്റും രക്തം കട്ടപിടിക്കുവാനും ഈ ഭാഗത്ത് പാടുകളും ചുവന്ന വടുക്കളുമുണ്ടാക്കാനും ഇറുകിയ ബ്രാ കാരണമാകുന്നു. ഇതുമൂലം കക്ഷത്തിലും സ്തനഭാഗത്തും വേദനയും അനുഭവപ്പെടുന്നു.
ഇറുകിയ ബ്രാ സ്തനാര്‍ബുദത്തിന് കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സ്തനഭാഗത്ത് ലിംഫ്, ബ്ലഡ് വെസലുകളും മമ്മറി ഗ്ലാന്റുകളും കോശങ്ങളും ധാരാളമായുണ്ട്. എല്ലുകളില്ലാത്ത മൃദുവായ ഭാഗങ്ങളായതു കൊണ്ട് ഇവിടം വല്ലാതെ അമര്‍ന്നിരിക്കുന്നത് ഫൈബ്രോയ്ഡുകളും ലിംഫ് നോഡുകളും അര്‍ബുദവും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
അതുകൊണ്ട് ഇറുകിയ ബ്രാ തെരഞ്ഞെടുക്കുമ്പോള്‍ ഫാഷനേക്കാളും സൗന്ദര്യത്തേക്കാളും പ്രധാന്യം ആരോഗ്യമുളള ശരീരത്തിനാണെന്ന് ഓര്‍ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
