Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അര്‍ദ്ധരാത്രിയും കഴിയ്ക്കാവുന്ന ഭക്ഷണസാധനങ്ങള്‍

സാലഡ്: പാതിരാത്രിക്ക് വിശക്കുന്നതിന് സാലഡോ സംശയം ന്യായം. എന്നാല്‍ വിശപ്പ് മാറുവാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഇത്. വയറിന് കേടുമില്ല. രാത്രിയുണര്‍ന്ന് ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവര്‍ കാരറ്റ്, ചെറുവെള്ളരി, ലെറ്റൂസ് തുടങ്ങിയവ മുറിച്ചു വച്ച് അല്പം കുരുമുളകു പൊടിയും നാരങ്ങാനീരും ചേര്‍ത്ത് വിശക്കുമ്പോല്‍ കഴിയ്ക്കാം.
ചോളം: ഏതു സമയത്തും കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണപദാര്‍ത്ഥമാണ് ചോളം. വറുത്തതിന് പകരം വേവിച്ച ചോളമാണ് ആരോഗ്യത്തിന് നല്ലതെന്ന് മാത്രം. ചുട്ടെടുത്ത ചോളവും നല്ലതാണ്.
തണുപ്പിച്ച പാല്: രാത്രിയാണെങ്കിലും പാല് കുടിയ്ക്കാം. അസിഡിറ്റിയുണ്ടാക്കുന്നതാണ് പാലെങ്കിലും തണുപ്പിച്ചാല്‍ ഈ പ്രശ്നം മാറും. പാലിന് തണുപ്പില്ലെങ്കില്‍ കുറച്ച് ഐസ് കഷണങ്ങള്‍ പൊട്ടിച്ചിട്ടാലും മതി.
സാന്റ്വിച്ച്: രാത്രി ഉണര്‍ന്ന് മുട്ടയോ ചിക്കനോ കഴിക്കണമെന്നുണ്ടെങ്കില്‍ ഇത് സാന്റ്വിച്ച് ആക്കി കഴിയ്ക്കാം. ഇതില്‍ അല്പം പച്ചക്കറികള്‍ കൂടി ചേര്‍ക്കുകയുമാവാം. കോണ്ഫ്ളേക്സ്ന് ബ്രൗണ്‍ ബ്രഡ് ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.
ഓട്സ്, കോണ്‍ഫ്ളേക്സ്: അധികം ബുദ്ധിമുട്ടാതെ കഴിക്കാവുന്നതാണ് കോണ്‍ഫ്ളേക്സ്, ഓട്സ് എന്നിവ. നല്ല പോഷകാഹാരം കൂടിയാണിവ. മുസേലിയും വേണമെങ്കില്‍ ഉപയോഗിക്കാം.
നട്സ്: കശുവണ്ടിപ്പരിപ്പ്, വാള്‍നട്ട്, നിലക്കടല തുടങ്ങിയവ എടുത്തുകഴിക്കേണ്ട ബുദ്ധിമുട്ടു മാത്രമേയുള്ളൂ. വിശപ്പു മാററാന്‍ മാത്രമല്ലാ, ആരോഗ്യത്തിനും ഇവ ഏറെ നല്ലതാണ്. പാചകം ചെയ്യുവാന്‍ മെനക്കെടുകയും വേണ്ട.
എന്നാല്‍ ഉറക്കത്തിനിടയിലുണര്ന്ന് ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല. ഉണങ്ങുന്നതിന് രണ്ടുമൂന്നു മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിയ്ക്കുന്നതാണ് ദഹനത്തിനും ആരോഗ്യത്തിനും നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
