Latest Updates
-
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും!
ഓഫീസ് ജോലിക്കിടെ ഉറക്കം വരുത്തുന്ന ഭക്ഷണം വേണ്ട

ഉച്ച ഭക്ഷണം തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. ചില ഭക്ഷണങ്ങള് കഴിച്ചാല് ഉറക്കം വരുന്നത് സ്വാഭാവികമാണ്. ചോറ് ഉച്ചഭക്ഷണത്തിന് ഒഴിവാക്കുന്നതാണ് നല്ലത്. ദഹിക്കുവാന് എളുപ്പമാണെങ്കിലും ചോറ് വയറ് നിറയ്ക്കും. ഇത് ഉറക്കം വരുത്തുകയും ചെയ്യും. ചോറിന് പകരം ചപ്പാത്തിയോ റൊട്ടിയോ കഴിക്കാം. കൊഴുപ്പും അധികമുണ്ടാകില്ല. ദഹിക്കുകയും ചെയ്യും. ഉറക്കം വരികയുമില്ല.
ഉരുളക്കിഴങ്ങ് കഴിച്ചാല് ഉറക്കം വരും. ഇതിലെ ഗ്ലൈസെമിക് രക്തത്തിലെ ഗ്ലൂക്കോസ് അളവ് വര്ദ്ധിപ്പിക്കുകയും അങ്ങനെ ഉറക്കം തൂങ്ങാന് ഇടവരുത്തുകയും ചെയ്യും. വറുത്ത ഉരുളക്കിഴങ്ങ് ഒരു കാരണവശാലും ഉച്ചഭക്ഷണത്തില് ഉള്പ്പെടുത്തരുത്. പുഴുങ്ങിയ ഉരുളക്കിഴങ്ങ് സാലഡിലോ മറ്റോ ഇട്ട് കഴിച്ചാല് അധികം പ്രശ്നമുണ്ടാകില്ല.
തേന്, പാല് എന്നിവ ഉറക്കം വരാന് സഹായിക്കുന്നവയാണ്. ജോലിക്കിടിയില് ഇവ അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതാണ്ബുദ്ധി.
മൈദ, പഞ്ചസാര എന്നിവയടങ്ങിയ ഭക്ഷണങ്ങളും ഉറക്കം വരുത്തും. കേക്ക്, പേസ്റ്ററി തുടങ്ങിയവ ജോലിത്തിരിക്കിനിടയില് ഭക്ഷണമായി കഴിക്കാം എന്നു കരുതരുത്.
രാവിലെ കൃത്യമായി ബ്രേക് ഫാസ്റ്റ് കഴിക്കുക, ഉച്ചക്ക് വിശപ്പു മാറാന് മാത്രം ഭക്ഷണം കഴിയ്ക്കുക എന്നിവ ഉറക്കം തൂങ്ങാതെ ജോലി ചെയ്യാന് സഹായിക്കും. സാലഡുകള് കഴിക്കുന്നത് ആരോഗ്യത്തിനും കൂടുതല് ഉന്മേഷത്തോടെ ജോലി ചെയ്യാനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
