Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വയറു നിറയാന്‍ ആപ്പിളും പഴവും

വയറു നിറഞ്ഞാല്‍ ആര്‍ത്തിയൊക്കെ മിക്കവാറും പമ്പ കടക്കും. ഇതിനു പറ്റിയ നല്ലൊരു വഴിയാണ് ആപ്പിള്‍ കഴിക്കുന്നത്. ഇതിലെ ഫൈബര്‍ വയറു നിറഞ്ഞ പ്രതീതിയുണ്ടാക്കുകയും ചെയ്യും. ഇവ കടിച്ചു ചവയ്ക്കാനും കൂടുതല്‍ സമയം വേണം. ആപ്പിള്‍ വണ്ണം കുറയ്ക്കാനും നല്ലതാണ്.
പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ വേവിച്ചു കഴിക്കുന്നത് വിശപ്പു കുറയാനും ഭക്ഷണം മതിയെന്ന തോന്നലുണ്ടാക്കാനും സഹായിക്കും. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങള്‍ പച്ചക്കറി വഴി ലഭിക്കും. ഒരു ബൗള്‍ വെജിറ്റബിള്‍ സൂപ്പ് വിശപ്പ് ഒരുവിധം ശമിപ്പിക്കും.
ദിവസവും ഏത്തപ്പഴമോ ചെറുപഴമോ റോബസ്റ്റ് പോലുള്ള പഴങ്ങളോ കഴിച്ചു നോക്കൂ. ഇവ ഒന്നോ രണ്ടോ കഴിച്ചാല്‍ മതി. വിശപ്പ് നല്ലപോലെ കുറയും. വിശന്നു പൊരിഞ്ഞു വരുന്ന നേരത്ത് പഴം കഴിച്ചാല്‍ വിശപ്പിന് ഒരുവിധം ശമനമുണ്ടാകും. ബനാന പുഡിംഗ് അധികം മധുരം ചേര്‍ക്കാതെ ഉണ്ടാക്കിയും കഴിക്കാം. ഏത്തപ്പഴമാണ് കഴിക്കുന്നതെങ്കില്‍ ദിവസം രണ്ടില്‍ കൂടുതല്‍ വേണ്ട. ഇത് ശരീരഭാരം കൂട്ടും.
ബദാം, പിസ്ത എന്നിവ കഴിക്കുന്നതും വിശപ്പു മാറുകയും ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കുകയും ചെയ്യും. ഇവയിലെ പോഷകങ്ങള്‍ ശരീരത്തിന് നല്ലതുമാണ്. വിശപ്പു മാറുന്നതിനുള്ള ഹോര്‍മോണുകളെ ഇവ ഉല്പാദിപ്പിക്കുന്നുണ്ട്.
ആനയെ പിടിച്ചു വിഴുങ്ങാനുള്ള വിശപ്പുണ്ടെങ്കിലും ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ. ശരീരഭാരം കൂടാതെ തന്നെ വിശപ്പു മാറിക്കിട്ടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
