Latest Updates
-
ഇന്ന് അഭിജിത്ത് മുഹൂർത്തമില്ല: പ്രധാന കാര്യങ്ങൾക്കായി ഈ സമയം ശ്രദ്ധിക്കൂ -
ചന്ദ്ര-രാഹു യുതി: ഇന്ന് പുലർച്ചെ സംഭവിക്കുന്ന 'ഗ്രഹൺ യോഗം'; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? -
ഒക്ടോബർ 22-ന് ഭദ്ര സമയം: പണമിടപാടുകളും യാത്രകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം ഇതാ -
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
കിഡ്നിയുടെ പ്രവര്‍ത്തനത്തിന് ഭക്ഷണവും പ്രധാനം

ഭക്ഷണത്തിനും കിഡ്നിക്കും അഭേദ്യബന്ധമുണ്ട്. കിഡ്നിയുടെ ആരോഗ്യത്തിന് ഇണങ്ങിയ ചില ഭക്ഷണസാധനങ്ങളുമുണ്ട്.
ചുവന്ന കാപ്സിക്കം കിഡ്നിയുടെ നല്ല ആരോഗ്യത്തെ സഹായിക്കുന്ന ഭക്ഷണപദാര്‍ത്ഥമാണ്. ഇതില്‍ നാരുകള്‍, വൈറ്റമിന്‍ ബി-6, വൈറ്റമിന്‍ എ, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റായ ലൈപോസിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കിഡ്നിയുടെ ആരോഗ്യത്തിന് ഇവ ഏറെ നല്ലതാണ്. എന്നാല്‍ കൂടുതല്‍ വേവിച്ചാല്‍ കാപ്സിക്കത്തിന്റെ ഗുണം നഷ്ടപ്പെടും. ഇവ പച്ചക്കു കഴിക്കുകയോ പാകത്തിനു മാത്രം വേവിക്കുകയോ വേണം.
കാബേജ്, കോളിഫഌവര്‍ എന്നിവ കിഡ്നിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാബേജില്‍ വൈറ്റമിന്‍ കെയും കോളിഫഌവറില്‍ വൈറ്റമിന്‍ സിയും ഉണ്ട്. ഇവയില്‍ പൊട്ടാസ്യം അടങ്ങിയിട്ടില്ല. പൊട്ടാസ്യം കിഡ്നിക്ക് നല്ലതല്ല.
മുട്ടയുടെ വെളളയില്‍ അടങ്ങിയിട്ടുള്ള അമിനോആസിഡ് കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ ഫോസ്ഫറസ് അടങ്ങിയിരിക്കുന്നത് കൊണ്ട് ഇത് ഒഴിവാക്കുന്നതാണ് കിഡ്നിക്കു നല്ലത്.
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ക്രാന്‍ബെറി തുടങ്ങിയവ കിഡ്നിയുടെ ആരോഗ്യത്തിന് ഏറ്റവും പറ്റിയവയാണ്. ക്രാന്‍ബെറി മൂത്രത്തിലെ അസിഡിറ്റി വര്‍ദ്ധിപ്പിക്കുകയും അതുവഴി അണുബാധ ഒഴിവാക്കുകയും ചെയ്യും. റാസ്ബെറി കിഡിനിയിലെ മാലിന്യങ്ങളെ പ്രവര്‍ത്തനരഹിതമാക്കും. ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ ബാധയെ തടയുവാനും സഹായകമാണ്.
മറ്റേത് എണ്ണകളേക്കാളും ഒലീവ് എണ്ണയാണ് കിഡ്നിക്ക് ഏറ്റവും നല്ലത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഒലീയിക് ഫാറ്റി ആസിഡ് കിഡ്നിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. കൊഴുപ്പു കലരാത്തതു കൊണ്ട് ഹൃദയാരോഗ്യത്തിനും ഒലീവ് എണ്ണ വളരെ നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
