Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആരോഗ്യത്തോടെ ജീവിയ്ക്കുവാന്‍ വഴിയുണ്ട്

ആദ്യത്തെ ആരോഗ്യമന്ത്രം ഉള്ളില്‍നിന്നു തന്നെ സന്തോഷം കണ്ടെത്തുകയെന്നതാണ്. ഇത് കാശു കൊടുത്തു വാങ്ങാനൊന്നും സാധിക്കില്ല. അവനവനില്‍ തന്നെ സന്തോഷം കണ്ടെത്തുകയാണ് വേണ്ടത്. അപകര്‍ഷതാബോധം സന്തോഷം നശിപ്പിക്കും. ഉള്ള ഗുണങ്ങളോടും ദോഷങ്ങളോടും കൂടി തങ്ങളെത്തന്നെ അംഗീകരിക്കാന്‍ പഠിക്കണം.
ഭക്ഷണം ആരോഗ്യത്തിന് പ്രധാനമാണ്. പോഷകഗുണമുള്ള ഭക്ഷണം തെരഞ്ഞടുത്തു കഴിയ്ക്കുക. എന്തെങ്കിലുമൊക്കെ കഴിച്ചാല്‍ മതിയെന്ന ചിന്ത മാറ്റുക. ഭക്ഷണനിയന്ത്രണം ആരോഗ്യപരമായ കാര്യങ്ങള്‍ക്ക് പ്രധാനമാണ്. എന്നാല്‍ ഇഷ്ടമുള്ള എല്ലാ ഭക്ഷണവും ഉപേക്ഷിക്കുകയെന്ന് ഇതിനര്‍ത്ഥമില്ല. എല്ലാ ഭക്ഷണങ്ങളും നിയന്ത്രിച്ചു കഴിയ്ക്കാം എന്നത് പ്രധാനമാണ്.
വ്യായാമം ആരോഗ്യം മാത്രമല്ലാ, മാനസിക സന്തോഷവും നല്‍കും. യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ ടെന്‍ഷനുകള്‍ അകറ്റുവാനും സമാധാനമുണ്ടാകാനും നല്ലതാണ്. ഇവ ചെയ്യുമ്പോള്‍ അതു കൊണ്ടുള്ള വ്യത്യാസം വ്യക്തമായി മനസിലാകും.
നല്ല കൂട്ടുകെട്ടുകള്‍ പ്രധാനമാണ്. സ്വയമെ നന്മയും സന്തോഷവുമുള്ളവരുടെ കൂടെ കൂട്ടുകൂടാന്‍ ശ്രമിക്കുക. കൂട്ടുകാരില്‍ നിന്ന് നല്ലതു പഠിച്ചെടുക്കുക. ഇത് നമ്മുടെ ഉള്ളില്‍ത്തന്നെ നല്ല ഊര്‍ജം ഉണ്ടാകാന്‍ സഹായിക്കും.
യാത്രകള്‍ പോകുന്നതും പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും മനസിന് സന്തോഷം നല്‍കുകയും പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യും.
ആരോഗ്യത്തിന് ജ്യോതിഷവും സഹായിക്കും....
ഗ്രഹങ്ങളുടെ സ്വാധീനം മനുഷ്യരിലും മൃഗങ്ങളിലുമുണ്ടെന്നാണ് വിശ്വാസം. ഒരാളുടെ ആരോഗ്യത്തെപ്പറ്റിയും നല്ല, മോശം സമയങ്ങളെപ്പറ്റിയും ജ്യോതിഷപ്രകാരം വിശദീകരിക്കുവാന്‍ സാധിക്കും. ഓരോരുത്തര്‍ക്കും ചേര്‍ന്ന ഡയറ്റ്, ശരിയായ ജീവിതരീതികള്‍, അനുഷ്ഠിക്കേണ്ട മതാനുഷ്ഠാനങ്ങള്‍ എന്നിവയെപ്പറ്റി ജ്യോതിഷത്തില്‍ വിശദീകരിക്കുന്നുമുണ്ട്.
ഉദാഹരണമായി വ്യാഴത്തിന്റെ അപഹാരകാലത്ത് പനി, അണുബാധ, മുറിവുകള്‍ എന്നിവയുണ്ടാകും. ചിലതരം ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ചും ചില പ്രത്യേകതരം രത്നക്കല്ലുകള്‍ ധരിച്ചും ഇവയ്ക്ക് പരിഹാരം കണ്ടെത്താം.
നിങ്ങളുടെ ആരോഗ്യനിലയെപ്പറ്റി വ്യക്തമായ മുന്ധാരണയുണ്ടാക്കുവാന് ഈ ജ്യോതിഷശാസ്ത്രം സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
