For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രഹപ്രീതി വരുത്തിയാന്‍ തലവേദന മാറും

|

Lady, Headache
ഒരിക്കലെങ്കിലും തലവേദന വരാത്തവര്‍ ചുരുക്കമാകും. പലവിധ കാരണങ്ങള്‍ കൊണ്ടും പല വിധത്തിലും തല വേദനിക്കാം. തലവേദന പലപ്പോഴും മറ്റു പല രോഗങ്ങളുടേയും ലക്ഷണവുമാകാം.

തലവേദനയ്ക്ക് പറഞ്ഞു പഴകിയ പരിഹാര മാര്‍ഗങ്ങളും വളരെയേറെയുണ്ട്. എന്നാല്‍ ജ്യോതിഷം തലവേദനയ്ക്കുള്ള ഒരു പരിഹാരമാര്‍ഗമാണെന്നറിയാമോ.

ഒരോരുത്തര്‍ക്കും വരാനുള്ള രോഗങ്ങളെപ്പറ്റി ജാതകപരിശോധനയും ജനന സമയവും കൊണ്ട് അറിയുവാന്‍ കഴിയുമത്രെ. ജാതകവശാല്‍ ഗ്രഹങ്ങളുടെ സ്ഥാനവും രാശിയും അനുസരിച്ച് ഓരോരുത്തര്‍ക്കും ഓരോ സമയത്ത് ഓരോ രോഗപീഡ വരാന്‍ സാധ്യതയുണ്ട്. ഒരാളുടെ ശരീരപ്രകൃതിയും അസുഖം വരാനുള്ള സാധ്യതയെ കാണിക്കുന്നു. ജ്യോതിഷത്തില്‍ ഒരോരുത്തരുടേയും ശരീരപ്രകൃതി വാതം, പിത്തം, കഫം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. ആയുര്‍വേദ ചികിത്സകളില്‍ ഇത്തരം വിശദീകരണം ഉപയോഗിച്ച് മരുന്ന് നിശ്ചയിക്കാറുമുണ്ട്.

സോഡിയാക് സൈനുകളും അസുഖസാധ്യതകള്‍ വിശദീകരിക്കും. ഏരീസില്‍ പെട്ടവര്‍ക്ക് തലച്ചോറ്, കണ്ണ് എന്നിവിടങ്ങളില്‍ അസുഖസാധ്യതകള്‍ കൂടുതലുണ്ട്. ഏരീസില്‍ പെട്ട വ്യക്തികളുടെ ജാതകത്തില്‍ സൂര്യ, ചന്ദ്ര ദശകളുണ്ടെങ്കില്‍ തലവേദനക്കുള്ള സാധ്യതയും കൂടുതലാണ്.

ഒന്നാം, രണ്ടാം, പന്ത്രണ്ടാം ഭാവങ്ങളില്‍ സൂര്യപ്രീതി കുറവാണെങ്കിലും ചന്ദ്രനും ചൊവ്വയും ദുര്‍ബലരാണെങ്കിലും മൈഗ്രെയ്ന്‍ വരാനുള്ള സാധ്യതയുണ്ട്. ആറാം ഭാവത്തിലും സൂര്യ-ചന്ദ്ര പ്രീതികള്‍ കുറവാണെങ്കില്‍ തലവേദനയുണ്ടാകും.

കുലദേവതകള്‍ കോപിച്ചാലും തലവേദനയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് ജ്യോതിഷം പറയുന്നത്. എന്നാല്‍ ജാതകത്തില്‍ സൂര്യനും ചന്ദ്രനും ശക്തമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഇതിന് പരിഹാരവുമാകും.

സൂര്യനെ പ്രീതിപ്പെടുത്തുന്നത് തലവേദനയ്ക്ക് പരിഹാരമാകുമെന്നാണ് ജ്യോതിഷവിശദീകരണം. സൂര്യനമസ്‌കാരം ചെയ്യുകയോ ഗായത്രീമന്ത്രം 42 ദിവസം അടുപ്പിച്ച് ചൊല്ലുകയോ ചെയ്യണം.

ധമ്പന്തരീ ഹോമം, ചൊവ്വാപൂജ എന്നിവ ചെയ്തും ഗ്രഹദോഷ പ്രകാരമുള്ള തലവേദന മാറ്റാനാകുമെന്നാണ് ജ്യോതിഷവിധി.


ഫോണിലോ സ്‌കൈപിലോ ജ്യോതിഷന്മാരുമായി സംസാരിക്കാം

English summary

Astrology, Headache, Health, Body, Planet, Sun, Moon, Migraine, ആരോഗ്യം, തലവേദന, ജ്യോതിഷം, ഗ്രഹം, ആയുര്‍വേദം, സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ

Are you suffering from any of these symptoms - Nausea, Loss of appetite, Feeling of uneasiness, etc? Chances are that, you are experiencing symptoms of a headache
Story first published: Thursday, December 8, 2011, 12:46 [IST]
X
Desktop Bottom Promotion