Latest Updates
-
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
ഒക്ടോബർ 29 വരെ വിവാഹങ്ങൾ വേണ്ട? ശുക്ര മൗഢ്യം എന്ത് കൊണ്ട് ശ്രദ്ധിക്കണം? -
2026 ഒക്ടോബർ 21: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ഒഴിവാക്കി ഈ സമയം പ്രയോജനപ്പെടുത്തൂ -
ഒക്ടോബർ 21: ഈ 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും - അറിയാം ഇന്നത്തെ സാമ്പത്തിക ഫലങ്ങൾ -
ഡേറ്റിംഗ് ആപ്പുകളിൽ തട്ടിപ്പുകൾ വർദ്ധിക്കുന്നു; ടിൻഡർ, ഹിഞ്ച് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
2026 ഒക്ടോബർ 21 നക്ഷത്രഫലം: കുംഭം രാശിയിലേക്ക് ചന്ദ്രൻ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 21): ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം, അറിയാം നിങ്ങളുടെ ഭാഗ്യഫലങ്ങൾ -
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ
സന്തോഷത്തോടെ ജീവിക്കാന്‍ ഇതാ ചില വഴികള്‍

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സന്തോഷമായിത്തന്നെ ജീവിക്കാം. ജീവിക്കാന്‍ സഹായിക്കുന്ന ബൂസ്റ്ററുകള്‍ എന്ന് വേണമെങ്കില്‍ ഇവയെ വിളിക്കാം.
ശരിയായ ഭക്ഷണം നല്ല ജീവിതത്തിന് പ്രധാനമാണ്. കാരണം ആരോഗ്യമുണ്ടെങ്കിലേ സന്തോഷത്തോടെ ജീവിക്കാനാകൂ. വയറു നിറയെ തോന്നിയത് കഴിക്കാതെ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിക്കണം. പ്രോട്ടീന്‍, ധാതുക്കള്‍, കാല്‍സ്യം, മഗ്നീഷ്യം. അയേണ്‍ തുടങ്ങിയ എല്ലാവിധ പോഷണങ്ങളും ശരീരത്തിന് ആവശ്യമാണ്.
ഭക്ഷണത്തിനൊപ്പം ദിവസവും ഏഴ്-എട്ട് ഗ്ലാസ് വെള്ളം നിര്‍ബന്ധമാക്കുക. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുവാനും ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തിനും വെള്ളം അത്യാവശ്യമാണ്.
ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം വ്യായാമവും പ്രധാനമാണ്. ദിവസവും അരമണിക്കൂറെങ്കിലും നടക്കുക. മററു കഠിനവ്യായാമങ്ങള്‍ ചെയ്തില്ലെങ്കിലും വേണ്ടില്ല. നടത്തം ശാരീരിക, മാനസിക ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
തിരക്കുണ്ടെങ്കിലും ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി അല്പം സമയം മാറ്റി വയ്ക്കണം. പാട്ട്, വായന, പെയിന്റിംഗ്, നൃത്തം തുടങ്ങി താല്പര്യമുള്ള ഏതെങ്കിലും കാര്യം ചെയ്യാം.
റിലാക്സ് ചെയ്യണം എന്നു പറഞ്ഞാല്‍ ഉറങ്ങുകയാകാം. അല്ലെങ്കില ഇഷ്ടമുള്ള പ്രവൃത്തികള്‍ ചെയ്യുകയാകാം. നല്ല ഉറക്കം ശരീരത്തിനും മനസിനും പ്രധാനം. ഏഴു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.
ആദ്ധ്യാത്മിക മാര്‍ഗം ഒരു പരിധി വരെയെങ്കിലും ടെന്‍ഷനുകള്‍ കുറയ്ക്കുവാന്‍ സഹായിക്കും. പ്രാര്‍ത്ഥന നല്ലൊരു ഔഷധമാണ്. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതും മറ്റും മനസിന്റെ ഭാരം കുറയ്ക്കും. യോഗ, മെഡിറ്റേഷന്‍ എന്നിവയും നല്ല ഫലം നല്‍കും.
സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്താലേ ജീവിതത്തിന് അര്‍ത്ഥമുണ്ടാകൂ. കുടുംബാംഗങ്ങളും ജീവിതപങ്കാളിയുമായി നല്ല ബന്ധവും സ്നേഹവും കാത്തുസൂക്ഷിക്കുക. സങ്കടങ്ങള്‍ വരുമ്പോള്‍ പറയാന്‍ ആരെങ്കിലുമുണ്ടാകുന്നത് പകുതി വിഷമം കുറയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
