Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നല്ല കൊളസ്ട്രോളിന് പറ്റിയ ഭക്ഷണം

നല്ല കൊളസ്ട്രോള്‍ രക്തത്തില്‍ നിന്ന് നേരിട്ട് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. അല്ലാതെ എല്‍ഡിഎല്‍ കൊളസ്ട്രോളിനെ പോലെ രക്തധമനികളില്‍ തടസമുണ്ടാക്കില്ല. നല്ല കൊളസ്ട്രോള്‍ ഉല്പാദിപ്പിക്കുവാനായി സഹായിക്കുന്ന ഭക്ഷണങ്ങളുമുണ്ട്.
ഓറഞ്ച് ജ്യൂസ് നല്ല കൊളസ്ട്രോള്‍ ഉണ്ടാകുവാന്‍ സഹായിക്കുന്നതാണ്. പാക്കറ്റുകളില്‍ കിട്ടുന്ന ഓറഞ്ച് ജ്യൂസല്ലാ, വീട്ടിലുണ്ടാക്കുന്ന ജ്യൂസാണ് ഉപയോഗിക്കേണ്ടത്. സിട്രസ് അടങ്ങിയതു കൊണ്ട് ഇത് നല്ല ആന്റി ഓക്സിഡന്റാണ്. രക്തധമനികളെ ശുദ്ധീകരിക്കുവാന്‍ ഇത് സഹായിക്കും.
മീന്‍ നല്ല കൊള്സട്രോളിന് സഹായിക്കുന്നു. ഇതില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും കടല്‍ മത്സ്യങ്ങളില്‍. ചെമ്മീന്‍, കക്ക തുടങ്ങിയവ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയവയാണ്. ധാരാളം മാംസമുള്ള മീനുകള്‍ ഒഴിവാക്കുകയാണ് നല്ലത്. ഏതുതരം മത്സ്യമാണെങ്കിലും കറി വച്ചോ ഗ്രില്‍, ബേക്ക് ചെയ്തോ കഴിയ്ക്കണം. എണ്ണയില്‍ വറുത്താല്‍ ഇവ ചീത്ത കൊളസ്ട്രോളാണ് ഉണ്ടാക്കുക.
അസുഖങ്ങള്‍ക്കും കറികള്‍ക്ക് രുചി കൂട്ടുവാനും മാത്രമല്ലാ, നല്ല കൊളസ്ട്രോളിന് പറ്റിയതും കൂടിയാണ് വെളുത്തുള്ളി. ഇത് കൊളസ്ട്രോള്‍ ഓക്സിഡേഷന് തടയുകയും അങ്ങനെ ഹൃദയധമനികളില്‍ കൊഴുപ്പടിയാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ചോക്കലേറ്റുകള്‍ ഹൃദയാഘാതം തടയുമെന്ന് കേട്ടിട്ടില്ലേ. ഇതില്‍ വാസ്തവമുണ്ട്. ചോക്കലേറ്റുകളില്‍ ചേര്‍ക്കുന്ന കൊക്കോ നല്ല കൊളസ്ട്രോള്‍ ഉണ്ടാക്കുന്നു. എന്നാല്‍ മധുരമുള്ള ചോക്കലേററിന് പകരം കയ്പുള്ള ചോക്കലേറ്റ് ഉപയോഗിച്ചാലേ ഈ ഗുണം ലഭിക്കൂ. വീട്ടിലുണ്ടാക്കുന്ന ചോക്കലേറ്റുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. മറ്റുള്ളവയില്‍ കൃത്രിമവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടാകും.
ചുവന്ന വൈനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുവാന്‍ നല്ലതാണ്. വൈന്‍ കഴിക്കാത്തവര്‍ മുന്തിരി ജ്യൂസോ മുന്തിരിയോ കഴിച്ചാലും മതി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
