Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അസിഡിറ്റിക്ക് പരിഹാരം ജിഇആര്‍ഡി ഡയറ്റ്

ഛര്‍ദി, ഛര്‍ദിക്കുവാനുള്ള തോന്നല്‍, നെഞ്ചെരിച്ചില്‍ എന്നിവയാണ് ഗ്യാസ്ട്രോസോഫാഗല് റിഫഌക്സിന്റെ ലക്ഷണങ്ങള്‍. പ്രായമായവരിലും ഗര്‍ഭിണികളിലുമാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്.
ഇലക്കറികള്‍ ഇത്തരം ഡയറ്റില്‍ പ്രധാനമാണ്. ചീര, ഉലുവായില, കാബേജ്, ലെറ്റൂസ്, ബ്രൊക്കോളി എന്നിവയില്‍ ഒന്നെങ്കിലും ദിവസവും ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. ഇവ ദഹിക്കാന്‍ വളരെ എളുപ്പവുമാണ്.
ജിഇആര്‍ഡി ഡയറ്റനുസരിച്ച് ഇറച്ചി കഴിക്കുന്നത് കൊണ്ടു കുഴപ്പമില്ല. എന്നാല്‍ കൊഴുപ്പധികമില്ലാത്ത, വൈറ്റ് മീറ്റാണ് കൂടുതല്‍ നല്ലത്. ആട്, പോത്ത് എന്നിവ ഒഴിവാക്കി കോഴി, ടര്‍ക്കി എന്നിവ കഴിയ്ക്കുക. മത്സ്യം ഈ ഡയറ്റ് പ്രകാരം നല്ലതാണ്. അധികം മാംസമില്ലാത്ത, ചെറിയ തരം മത്സ്യങ്ങളാണ് കൂടുതല്‍ നല്ലത്. മുട്ടയുടെ വെള്ളയും ജിഇആര്‍ഡി ഡയറ്റ് പ്രകാരം നല്ലതാണ്. ഇത് ദഹിക്കാന്‍ എളുപ്പമാണ്.
സാധാരണ ഗോതാമ്പാണ് അരിയേക്കാള്‍ നല്ലതെന്ന് പറയാറുണ്ട്. എന്നാല്‍ ജിഇആര്‍ഡി ഡയറ്റ് പ്രകാരം ദഹിക്കാന്‍ എളുപ്പം അരിയാണ്. ഇതില്‍ത്തന്നെ തവിടു കളയാത്ത അരിയാണ് കഴിക്കേണ്ടത്.
ആപ്പിള്‍, പഴം എന്നിവയില്‍ ഒന്ന് ഈ ഭക്ഷണക്രമത്തില്‍ ദിവസവും നിര്‍ബന്ധമാണ്.
ഡിഇആര്ഡി ഡയറ്റില്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. പാലും പാലുല്‍പ്പന്നങ്ങളും അസിഡിറ്റി ഉണ്ടാക്കുമെന്നത് കൊണ്ട് ഉപയോഗിക്കാറില്ല. ഇവ ദഹിക്കുവാനും പ്രയാസമാണ്.
പുളിയുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കരുത്. തക്കാളി, ഓറഞ്ച്, നാരങ്ങ, ക്രാന്‍ബെറി എന്നിവ ഒഴിവാക്കണം. പുളി അസിഡിറ്റിക്കും ഗ്യാസിനും നല്ലതല്ല.
കുക്കുമ്പര്‍, വേവിക്കാത്ത സവാള എന്നിവയൊഴികെയുള്ള പച്ചക്കറികള്‍ കഴിക്കുന്നതു കൊണ്ട് കുഴപ്പമില്ല. ഇവ രണ്ടും ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണ്.
ഇറച്ചി കഴിക്കാമെങ്കിലും ഉപയോഗിക്കുന്നത് ഉപ്പും മറ്റുമിട്ട് കേടുവരാതെ തണുപ്പിച്ച് സൂക്ഷിച്ചിരിക്കുന്നവ ഉപയോഗിക്കരുത്.
കാപ്പി, കോള തുടങ്ങിയവ ഒഴിവാക്കുന്നതാണ് ജിഇആര്‍ഡി ഭക്ഷണക്രമത്തിന് ചേര്‍ന്നത്. കഫീനും കാര്‍ബണ്‍ ഡൈ ഓക്സൈഡും അസിഡിറ്റി ഉണ്ടാക്കുന്നവയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
