Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
നല്ല ഉറക്കത്തിന് വ്യായാമവും യോഗയും

നല്ല ഉറക്കം ലഭിക്കാന്‍ സ്വയമെ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഉറങ്ങാനും ഉണരാനും നിശ്ചിത സമയം നിശ്ചയിക്കുക. ഇത് നല്ല ഉറക്കം ലഭിക്കാന്‍ നല്ലൊരു മാര്‍ഗമാണ്. രാവിലെ നേരത്തെ ഉണര്ന്നെഴുന്നേല്ക്കുന്നത് അല്പം മടിയുണ്ടാക്കുന്ന കാര്യമാണെങ്കിലും നേരത്തെ ഉണര്‍ന്നാല്‍ നേരത്തെ ഉറങ്ങാനും സാധിക്കും.
ഭക്ഷണത്തിനും ഉറക്കത്തെ സ്വാധീനിക്കാന്‍ കഴിയും. അത്താഴത്തിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിയ്ക്കുവാന്‍ ശ്രദ്ധിക്കുക. ഇത് ദഹനം പൂര്ണമാകാന് സഹായിക്കും. ദഹനപ്രശ്നങ്ങള്‍ ഉറക്കത്തിന് പ്രശ്നം സൃഷ്ടിക്കും. അതുപോലെ അത്താഴം ലഘുവാക്കുവാനും ശ്രദ്ധിക്കുക. വയറുമുട്ടെ കഴിച്ച് ഉറങ്ങാന്‍ കിടന്നാല്‍ ആര്‍ക്കും അസ്വസ്ഥതയുണ്ടാകും. കാപ്പി, ചായ തുടങ്ങിയവ രാത്രിയില്‍ ഒഴിവാക്കുക. ഇവ ഉറക്കം കുറയ്ക്കും. കിടക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് ചൂടുപാല് കുടിയ്ക്കുന്നത് ഉറക്കം വരാന്‍ നല്ലതാണ്.
ചിലര്‍ ഉച്ചയ്ക്കുറങ്ങുന്ന ശീലമുണ്ട്. ഉച്ചക്കുറങ്ങിയാല് രാത്രി ഉറക്കം വരില്ലെന്നുണ്ടെങ്കില് ഉച്ചയുറക്കം ഉപേക്ഷിക്കുക. അപൂര്‍വം ചിലര്‍ നേരെ മറിച്ചുമുണ്ട്. ഇത് വ്യക്തികളെ ആശ്രിച്ചിരിക്കും.
ശാരീരിക അധ്വാനവും നല്ല ഉറക്കത്തിന് പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇതിന് അവസരമില്ലാത്തവര്‍ വ്യായാമം, യോഗ എന്നിവ ചെയ്യുന്നത് ഉറക്കം വരാന്‍ നല്ലതാണ്.
ടെന്‍ഷനും അസുഖകരമായ ചിന്തകളും പലരുടെയും ഉറക്കത്തിന് ഭംഗം വരുത്തും. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇവ ഒഴിവാക്കി നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുക. പാട്ട് കേള്‍ക്കുന്നതും പുസ്തകം വായിക്കുന്നതും ഉറക്കത്തെ സഹായിക്കുന്ന ഘടകങ്ങളാണ്.
നല്ല ആരോഗ്യത്തിന് നല്ല ഉറക്കവും പ്രധാനമാണെന്നോര്‍ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
