Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മദ്യപിക്കുമ്പോള്‍ ഇവ ഒഴിവാക്കൂ

മദ്യം അസിഡിറ്റി ഉണ്ടാക്കും. അതുകൊണ്ട് അതിന്റെ കൂടെയോ അതിന് ശേഷമോ എണ്ണമയമുള്ള സാധനങ്ങള്‍ കഴിയ്ക്കുന്നത് നല്ലതല്ല. മദ്യപിച്ചതിന് ശേഷം ലഘുവായ ഭക്ഷണം കഴിയ്ക്കുന്നതാണ് ആരോഗ്യത്തിനും വയറിനും നല്ലത്. ഇനി മുതല്‍ മദ്യപിച്ചതിന് ശേഷം ബിരിയാണിക്കൊതി തീര്‍ക്കരുത്.
അപൂര്‍വമാണെങ്കിലും മദ്യത്തിനൊപ്പം വെണ്ണ, പനീര്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നവരുണ്ട്. ഇത് തികച്ചും അനാരോഗ്യകരമാണ്. ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നേതോടൊപ്പം നെഞ്ചെരിച്ചിലിനും ഇത് ഇട വരുത്തും. പിസ, പാസ്ത തുടങ്ങിയ ഭക്ഷണം മദ്യപിച്ചതിന് ശേഷം ഒഴിവാക്കുക. ഇവയില്‍ ധാരാളം വെണ്ണയും നെയ്യും അടങ്ങിയിട്ടുണ്ട്. പാലില്‍ നിന്നുണ്ടാക്കുന്ന പനീര്‍ പോലും മദ്യത്തിനൊപ്പം കഴിയ്ക്കുന്നത് ആരോഗ്യകരമല്ല.
നിലക്കടല, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവ മദ്യത്തിനൊപ്പം കൊറിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇവയില്‍ കൊളസ്ട്രോള്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് ഇവ ആരോഗ്യത്തിന് ദോഷമാണ് ചെയ്യുന്നത്. ഇവ മദ്യത്തിനൊപ്പം കഴിയ്ക്കുന്നത് നല്ലതല്ല. മാത്രമല്ലാ, ഇത്തരം ഭക്ഷണം വിശപ്പ് കെടുത്തുകയും ചെയ്യും.
ഉപ്പു കൂടുതലുള്ള ഭക്ഷണം മദ്യത്തിനൊപ്പം കഴിയ്ക്കരുത്. പൊട്ടെറ്റോ ചിപ്സ് മദ്യത്തിനൊപ്പം കഴിച്ചാല്‍ വീണ്ടു ദാഹം കൂടും. വെള്ളത്തിനു പകരം പലരും കുടിയ്ക്കുന്നത് കയ്യിലിരിക്കുന്ന മദ്യമായിരിക്കും. കൂടുതല്‍ മദ്യം ഉള്ളില്‍ ചെല്ലാനും ഇത് കാരണമാകും. മദ്യവും ഉപ്പും ശരീരത്തിലെ ജലാംശം കുറയ്ക്കുന്നവയാണെന്ന് ഓര്‍ക്കുക.
മദ്യത്തിന്റെ കൂടെ സോഡയോ കോളകളോ മിക്കവാറും എല്ലാവരും ചേര്‍ക്കും. ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നതാണ് സത്യം. ഇവ രണ്ടും ശരീരത്തില്‍ നിന്ന് ജലം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. സോഡയ്ക്ക് പകരം സാധാരണ വെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
