Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ചായയും മത്സ്യവും ഓര്മ വര്‍ദ്ധിപ്പിക്കും

ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് തലച്ചോറിന് ഗുണം ചെയ്യുകയും അതുവഴി ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ചായകുടി നന്നല്ലെന്ന് പറയുമെങ്കിലും ഓര്മശക്തിക്ക് ചായ നല്ലൊന്നാന്തരം മരുന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചായയില്‍ പോളിഫിനോള്‍സ് എന്നറിയപ്പെടുന്ന ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നു. ഇത് ഓര്‍മശക്തിയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
റോസ്മേരി എന്നറിയപ്പെടുന്ന ഒരു ചെടിയുണ്ട്. കഴിഞ്ഞ ജന്മത്തിലെ ഓര്‍മകള്‍ പോലും തിരിച്ചുകൊണ്ടുവരാന്‍ ഇതിന് കഴിയും എന്ന അതിശയോക്തിയും നിലവിലുണ്ട്. കാര്യമെന്തൊക്കെയാണെങ്കിലും ഇതിലടങ്ങിയിരിക്കുന്ന കര്ണോസിക് ആസിഡ് ഓര്‍മശക്തിയെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഗിംഗോ, ഗോട്ടുക്കോല എന്നീ പേരുകളുള്ള ആഫ്രിക്കന്‍ ചെടികളും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനുള്ള മരുന്നുകളാണ്.
ചുവപ്പ്, നീല നിറങ്ങളിലുള്ള ഫലവര്‍ഗങ്ങള്‍ ഓര്മശക്തിക്ക് നല്ല സഹായമാണ് ചെയ്യുന്നത്. ബ്ലൂ ബെറി, ആപ്പിള്‍ തുടങ്ങിയവ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ മരുന്നുകളാണ്. ആപ്പിളിലെ ക്വര്സെറ്റിന്, ബ്ലൂബെറിയിലെ ആന്തോസയാനിന് എന്നിവയാണ് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നത്.
വഴുതനങ്ങ, ക്യാബേജ് എന്നിവ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ പച്ചക്കറികളാണ്. ബീറ്റ്റൂട്ട്, സവാള എന്നിവയും പച്ച നിറത്തിലുള്ള പച്ചക്കറികളും ഓര്മ വര്‍ദ്ധിപ്പിക്കുന്നു. പച്ചക്കറികളിലെയും ഇലക്കറികളിലെയും ഫോളിക് ആസിഡ് ഓര്മശക്തിക്ക് നല്ലതാണ്. അംനേഷ്യ രോഗികളോട് പച്ചനിറത്തിലുള്ള പച്ചക്കറികള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്.
മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡ് ഓര്മശക്തിക്ക് പറ്റിയ നല്ലൊരു മരുന്നാണ്. ഒമേഗ 3 ഫാറ്റി ആസിഡ് മീനില്‍ നിന്നാണ് പ്രധാനമായും ലഭിക്കുന്നതെന്നതും മീന്‍ കഴിക്കേണ്ടതിന്റെ ആവശ്യമാണ് കാണിക്കുന്നത്.
ഓര്മ, തലച്ചോറ്, മരുന്ന്, ചായ, പച്ചക്കറി, ഇലക്കറി, ആപ്പിള്‍, ബ്ലൂബെറി, ചുവപ്പ്, നീല, ക്വര്സെറ്റിന്, ആന്തോസയാനിന്, ഫോളിക് ആസിഡ്, ഒമേഗ 3 ഫാറ്റി ആസിഡ്, മീന്‍, മത്സ്യം, ഗിംഗോ, ഗോട്ടുക്കോല, റോസ്മേരി
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
