Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നല്ല ഉറക്കം ലഭിക്കാന്‍ ചെറി

ഓറഞ്ച്, ചെറുനാരങ്ങ എന്നിവയിലെ വൈറ്റമിന്‍ സി ഊര്‍ജം നല്‍കുകയും അതുവഴി ശരീരത്തിന് ഉന്മേഷം തോന്നിക്കുകയുമാണ് ചെയ്യുന്നത്.
നല്ല ഉറക്കം ലഭിക്കാന്‍ ചെറി നല്ലതാണ്. ഇതിലെ മെലാറ്റനിനാണ് ഉറക്കം നല്‍കുന്നത്. രാത്രി കിടക്കുന്നതിന് മുന്‍പ് ചെറിയോ അല്ലെങ്കില്‍ ചെറിയുള്ള ഏതെങ്കിലും ഭക്ഷണസാധനമോ കഴിച്ചാല്‍ നല്ല ഉറക്കം കിട്ടും. നല്ലപോലെ ഉറങ്ങിയാല്‍ ക്ഷീണം മാറും. രാവിലെ ഉന്മേഷത്തോടെ എഴുന്നേല്‍ക്കാനും കഴിയും. ഉറക്കം ശരിയായില്ലെങ്കില്‍ അന്നുമുഴുവന്‍ ഉറക്കം തൂങ്ങിയിരിക്കുകയാകും ഫലം. മെലാറ്റനിന്് പകരം ചെറിയില്‍ ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
ബെറികളിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ മാസനിക ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബെറികള്‍ കഴിച്ചാലും ഉന്മേഷവും ഊര്‍ജവും ലഭിക്കും.
ഇലക്കറികള്‍ കഴിക്കുന്നത് തലച്ചോറിനെ ഉദ്ദീപിപ്പിക്കുകയും അങ്ങനെ നല്ല മൂഡിലേക്ക് വരികയും ചെയ്യും. സാധാരണ മാസമുറ സമയത്ത് സ്ത്രീകള്‍ക്ക് പൊതുവെ ഉന്മേഷക്കുറവ് തോന്നുന്നത് സാധാരണയാണ്. പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ അവസ്ഥ മാറാന്‍ ഇലക്കറികള്‍ കഴിക്കുന്നത് നല്ലതാണ്.
ശരീരക്ഷീണം മാനസിക ആരോഗ്യത്തേയും ബാധിക്കും. രക്തത്തിലെ ഇരുമ്പിന്റെ അംശം കുറഞ്ഞാലും ക്ഷീണം തോന്നും. തീരുമാനങ്ങളെടുക്കാന്‍ വേഗതക്കുറവ് തോന്നും. കൊഴുപ്പ് കുറഞ്ഞ ഇറച്ചി, കരള്‍ എന്നിവ ഈ പ്രശ്നം പരിഹരിക്കും. ബീന്‍സ്, പഴങ്ങള്‍ തുടങ്ങിയവ സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ഉപയോഗിക്കാം. മീനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് വികാരക്ഷോഭത്തെ നിയന്ത്രിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ ഉണ്ടാകാനും മത്സ്യം നല്ലതാണ്.
ജാം, ജെല്ലി എന്നിവയിലെ സെറോട്ടനില് ആന്റി ഡിപ്രസന്റ് ഉല്പാദനത്തിന് സഹായിക്കുന്നുണ്ട്.
ഭക്ഷണം കൊണ്ട് മൂഡ് നന്നാവുമെങ്കില്‍ അത് നല്ലതല്ലേ?
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
