Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ക്യാബേജും റാഡിഷും ദഹനക്കേടുണ്ടാക്കും

എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണം പലരിലും ഗ്യാസും ദഹനക്കേടുമുണ്ടാക്കും. ഇത്തരം ഭക്ഷണങ്ങള്‍ വയറ്റില്‍ ആസിഡ് റിഫഌക്ഷന്‍ ഉണ്ടാക്കുകയും ദഹനക്കേടിന് ഇട വരുത്തുകയും ചെയ്യും. ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈ, കുക്കിസ് തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.
എരിവും മസാലകളും കൂടുതല്‍ അടങ്ങിയ ഭക്ഷണവും ദഹനക്കേടിന് കാരണമാകും. മസാലകള്‍ ദഹിക്കുവാന്‍ കൂടുതല്‍ സമയമെടുക്കും. ഇവ വയറ്റില്‍ അസ്വസ്ഥതകളും അസിഡിറ്റിയും ഉണ്ടാക്കുകയും ചെയ്യും. മുളകു പൊടി, ചാട്ട് മസാല എന്നിവ ദഹനക്കേടുണ്ടാക്കുന്നവയില് മുമ്പന്മാരാണ്.
ക്യാബേജ്, റാഡിഷ് എന്നിവ പോഷകങ്ങളടങ്ങിയ പച്ചക്കറികളാണ്. എന്നാല്‍ അതേ സമയം ഇവ ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇവ വെള്ളം ചേര്‍ത്ത് വേവിക്കുന്നതിനേക്കാള്‍ ആവിയില്‍ വേവിച്ചെടുക്കുന്നതാണ് നല്ലത്. ഇങ്ങനെയാകുമ്പോള്‍ പോഷകങ്ങള്‍ നില നിലക്കുകയും ചെയ്യും.
ചായ, കാപ്പി, കോള മുതലായ പാനീയങ്ങളും ദഹനക്കേടും അസിഡിറ്റി തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാക്കുന്നവയാണ്. അതുപോലെ പോഷകഗുണങ്ങള്‍ ഏറെയാണെങ്കിലും പാലും ദഹനക്കേടുണ്ടാക്കും. ഇതിലെ ലാക്ടോസിന്റെ കുറവാണ് ദഹനപ്രശ്നമുണ്ടാക്കുന്നത്. പാലിനു പകരം തൈര് കഴിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.
നല്ല ഭക്ഷണമെന്ന ഗണത്തില്‍ പെടുത്തുന്ന നട്സും ചിലരിലെങ്കിലും ദഹനപ്രശ്നങ്ങളുണ്ടാക്കും. ഇവയിലെ ടാനിനാണ് ഇതിന് കാരണമാകുന്നത്.
ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ വ്യായാമം ചെയ്യുന്നത് വയറ്റിലെ പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
